കിനാനൂര്‍-കരിന്തളം കുടുംബശ്രീ സി.ഡി.എസ് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം കുടുംബശ്രീ സി.ഡി.എസ് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഹൈദരാബാദ് എ.പി.എം.എ.എസിന്റെ ആഭിമുഖ്യത്തില്‍ ഡോ. ചെന്ന റെഡ്ഡി എച്ച്.ആര്‍.ഡി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി, സെക്രട്ടറി എന്‍.സി. ലീന മോള്‍, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉഷാരാജു, മെമ്പര്‍ സെക്രട്ടറി പി.യു. ഷീല, അക്കൗണ്ടന്റ് ടി.പി. അനില എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം എറ്റുവാങ്ങി.ഇന്ത്യയിലെ 337 വനിത സംരഭകത്വ സംഘടനകളോട് മത്സരിച്ചാണ് കിനാനൂര്‍-കരിന്തളം സി.ഡി.എസ് ഇന്ത്യയില്‍ […]

കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം കുടുംബശ്രീ സി.ഡി.എസ് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഹൈദരാബാദ് എ.പി.എം.എ.എസിന്റെ ആഭിമുഖ്യത്തില്‍ ഡോ. ചെന്ന റെഡ്ഡി എച്ച്.ആര്‍.ഡി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി, സെക്രട്ടറി എന്‍.സി. ലീന മോള്‍, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉഷാരാജു, മെമ്പര്‍ സെക്രട്ടറി പി.യു. ഷീല, അക്കൗണ്ടന്റ് ടി.പി. അനില എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം എറ്റുവാങ്ങി.
ഇന്ത്യയിലെ 337 വനിത സംരഭകത്വ സംഘടനകളോട് മത്സരിച്ചാണ് കിനാനൂര്‍-കരിന്തളം സി.ഡി.എസ് ഇന്ത്യയില്‍ ഒന്നാമതായത്. സദ്ഭരണം, ആസ്തി, ഗുണനിലവാരം, വിഭവ ഉപയോഗം, അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, സംരംഭ പ്രവര്‍ത്തനങ്ങള്‍, അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനവും ഏകീകരണവും തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി 393 അയല്‍ക്കൂട്ടങ്ങളിലായി 5971 അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം, 283 സംരംഭങ്ങള്‍ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി 446 സംഘകൃഷിയും പഞ്ചായത്തില്‍ ഉണ്ട്. കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ മികച്ച പ്രവര്‍ത്തനം, പ്രായാനന്തരം കേരളത്തില്‍ നടപ്പിലാക്കിയ റിബില്‍ഡ് കേരള പദ്ധതിയിലൂടെ 164 നൂതന സംരംഭങ്ങള്‍ ആരംഭിച്ചു. ജി.എച്ച്.എസ്.എസ് ചായോത്ത് ആരംഭിച്ച മാകെയര്‍, അപ്പാരല്‍ പാര്‍ക്ക്, ലിങ്കേജ് വായ്പ, സംരംഭ വായ്പ, ആന്തരിക വായ്പ തുടങ്ങിയവയിലൂടെ സൂഷ്മ സംരംഭ മേഖലയിലെ മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞു. എല്ലാ മേഖലയിലുമായി 14,53,13,778 രൂപയാണ് നിലവിലുളള വായ്പ. പഞ്ചായത്തില്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേന, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിലെ നടത്തിപ്പ് സഹായ സംവിധാനം കുടുംബശ്രീ ചുമതലയിലാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖല, ജെന്റര്‍, ബാലസഭാ പ്രവര്‍തനം, രുചി ന്യൂട്രിമിക്‌സ്, ക്ഷീരസാഗരം, ആട് ഗ്രാമം, കോഴി വളര്‍ത്തല്‍, കെ.കെ. ഹണി, കെ.കെ. റൈസ്, കൂണ്‍ കൃഷി, ബട്ടര്‍ഫ്‌ളൈസ് ഫ്ളോര്‍മാറ്റ് യൂണിറ്റ്, ജനകീയ ഹോട്ടല്‍, അഗതി ആശ്രയ പദ്ധതി എന്നിവ എടുത്തു പറയേണ്ടവയാണ്. സ്നേഹ നിധി പദ്ധതിയിലൂടെ നിരവധിയായ നിര്‍ധനരോഗികള്‍ക്ക് സാമ്പത്തിക സഹായവും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നു. കൂടാതെ ജില്ലാമിഷന്റെ സഹായത്തോടെ നിരവധി പരിശീലനങ്ങളും നല്‍കി വരുന്നു.

Related Articles
Next Story
Share it