• #102645 (no title)
  • We are Under Maintenance
Monday, December 11, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഉള്ളാളില്‍ കൊച്ചി സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവ് പിടിയില്‍

UD Desk by UD Desk
May 16, 2022
in LOCAL NEWS, MANGALORE
Reading Time: 1 min read
A A
0

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊച്ചി സ്വദേശിനിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയാണെന്ന് സംശയിക്കുന്ന ജോസഫ് ഫ്രാന്‍സിസിനെ(54)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്വദേശം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സ്വദേശിനിയും ജോസഫ് ഫ്രാന്‍സിസിന്റെ ഭാര്യയുമായ ഷൈമ (44)യാണ് കൊല്ലപ്പെട്ടത്. ആസ്പത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഷൈമയുടെ തലയിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു.
മെയ് 11ന് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ജോസഫ് ഭാര്യയെ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് തലക്കടിച്ചിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഷൈമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ജോസഫ് ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ മൊഴി കള്ളമാണെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെ തെളിയുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഷൈമയെ ദേര്‍ളക്കട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജോസഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോള്‍ ബങ്കുകള്‍ നിര്‍മിക്കുന്ന കരാറുകാരനാണ് ജോസഫ്. ഷൈമ ജോസഫിന്റെ മദ്യപാനത്തെ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ജോസഫ് ഷൈമയെ തലക്കടിക്കുകയായിരുന്നു. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

 

ShareTweetShare
Previous Post

ഭക്ഷണ സാമഗ്രികള്‍ ശുചി മുറിയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

Next Post

ജില്ലാ ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍ അന്തരിച്ചു

Related Posts

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

December 9, 2023
കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

December 9, 2023
ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

December 9, 2023
ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

December 9, 2023
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു

പഞ്ചായത്തംഗത്വം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അംഗം നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

December 9, 2023
സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന പരാതി; തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയുടെ മുപ്പതോളം സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി

December 9, 2023
Next Post

ജില്ലാ ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍ അന്തരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS