ചെന്നൈ: തമിഴ്നാട്ടിലെ ബി.എസ്.പി പ്രസിഡണ്ട് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ഗുണ്ടാ നേതാവിനെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. മറ്റൊരു പ്രതി നേരത്തെ പൊലീസുമായുള്ള ഏറ്റഉമുട്ടലില് കൊല്ലപ്പെട്ടിരുന്നു.
സീസിംഗ് രാജ എന്ന യുവാവിനെയാണ് പൊലീസ് ഇന്നലെ രാത്രി ഏറ്റുമുട്ടലില്‍ വധിച്ചത്. ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് ഇന്നലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് രാജയെ വധിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അറസ്റ്റ് ചെയ്ത രാജയെ ചെന്നൈയിലേക്ക് കൊണ്ടുവരും വഴിയാണ് സംഭവം.
ഇയാള്‍ക്കെതിരെ 33 കേസുകളുണ്ട്.
ഒന്നരമാസം മുമ്പ് ബി.എസ്.പി നേതാവ് ആംസ്ട്രോങ്ങിനെ വധിച്ച കേസില്‍ പ്രതിയായ ഗുണ്ടാനേതാവ് തിരു വെങ്കിടത്തെ പൊലീസ് നേരത്തെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.