വൃക്കയിലെ കല്ലുകള്‍: കരുതലും പ്രതിവിധിയും

വൃക്കയിലെ കല്ലുകള്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇത് മൂത്രാശയ സംബന്ധമായ ഒരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നു. ഈ അവസ്ഥയെ Urothiyasis എന്ന് പറയുന്നു. വൃക്കയിലെ കല്ലുകള്‍ അസഹനീയമായ വേദന ഉളവാക്കുന്ന ഒന്നാണ്. ചിലപ്പോള്‍ ഒരു വേദനയും വരാതെ അത് ശരീരത്തില്‍ സ്ഥിതിചെയ്യുന്നു. വൃക്കയിലെ കല്ലുകള്‍ ചിലരിലെങ്കിലും നിരന്തര പ്രശ്‌നമായി തീരുന്നു. അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. കല്ലുകള്‍ ഏത് വലിപ്പത്തിലും രൂപത്തിലും ആകാം. ഒരു ചെറിയ മണല്‍ത്തരിയോളം തുടങ്ങി ഒരു ടെന്നീസ് […]

വൃക്കയിലെ കല്ലുകള്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇത് മൂത്രാശയ സംബന്ധമായ ഒരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നു. ഈ അവസ്ഥയെ Urothiyasis എന്ന് പറയുന്നു. വൃക്കയിലെ കല്ലുകള്‍ അസഹനീയമായ വേദന ഉളവാക്കുന്ന ഒന്നാണ്. ചിലപ്പോള്‍ ഒരു വേദനയും വരാതെ അത് ശരീരത്തില്‍ സ്ഥിതിചെയ്യുന്നു. വൃക്കയിലെ കല്ലുകള്‍ ചിലരിലെങ്കിലും നിരന്തര പ്രശ്‌നമായി തീരുന്നു. അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. കല്ലുകള്‍ ഏത് വലിപ്പത്തിലും രൂപത്തിലും ആകാം. ഒരു ചെറിയ മണല്‍ത്തരിയോളം തുടങ്ങി ഒരു ടെന്നീസ് ബോളിന്റെ വലിപ്പം വരെ ആകാം ഈ കല്ലുകള്‍. മിനുസമുള്ള കല്ലുകള്‍ വേദന ഉളവാക്കുന്നത് കുറവായിരിക്കും. സ്വാഭാവിക രീതിയില്‍ മൂത്രത്തിലൂടെ ഇവ പുറന്തള്ളപ്പെടാം. എന്നാല്‍ കൂര്‍ത്തതോ, മിനുസമല്ലാത്തതോ ആയ കല്ലുകള്‍ വേദന ഉളവാക്കാന്‍ സാധ്യതയുണ്ട്. അത് തനിയെ പുറത്തുപോകാനുള്ള സാധ്യത കുറവായിരിക്കും.
മൂത്രാശയത്തിന്റെ ഏത് ഭാഗത്തും കല്ലുകള്‍ ഉണ്ടാകാം. എന്നാല്‍ വൃക്കയില്‍ കൂടുതലായി കാണപ്പെടുന്നു. വൃക്കയില്‍ നിന്ന് മൂത്രവാഹിനി വഴി മൂത്രനാളത്തിലെത്തുന്നു
മൂത്രാശയക്കല്ലുകള്‍ എത്രതരം
കാത്സ്യം കല്ലുകള്‍: 70, 80% വരെ കണ്ടുവരുന്നു. കാത്സ്യം കല്ലുകള്‍ കാത്സ്യം ഓക്‌സലേറ്റ് ആയാണ് രൂപപ്പെടുന്നത്. ഇത് കാത്സ്യം ഫോസ്‌ഫേറ്റ് ആയി രൂപപ്പെടുന്നത് അപൂര്‍വമായിട്ടാണ്. മൂത്രത്തിന്റെ അമ്ല സ്വഭാവം കൂടുമ്പോഴാണ് കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നത്. സ്ട്രൂവൈറ്റ് കല്ല്: മഗ്നേഷ്യം, അമോണിയം, ഫോസ്‌ഫേറ്റ് കല്ലുകള്‍ 10-15% ആള്‍ക്കാരില്‍ മാത്രം കണ്ടുവരുന്ന വൃക്കയിലെ അണുബാധ ഇത്തരം കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. സ്ത്രീകളില്‍ ഈ കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യത ഏറെയാണ്.
യൂറിക് ആസിഡ് സ്റ്റോണ്‍: മൃഗങ്ങളുടെ മാംസത്തിലടങ്ങിയ പ്രോട്ടീന്‍ കഴിക്കുന്നവരില്‍ ഇത് കാണുന്നുവെങ്കിലും സര്‍വ്വസാധാരണമല്ല. മൂത്രത്തിന്റെ അമ്ല സ്വഭാവം കൂടുമ്പോള്‍ ഈ കല്ലുകള്‍ രൂപപ്പെടുന്നു. ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ മൂത്രത്തിന്റെ സാന്ദ്രത കൂടുന്നു. ഇത് മറ്റ് കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാണ്. കാന്‍സറിന്റെ ചികിത്സാ ഭാഗമായി കീമോതെറാപ്പി ചെയ്യുന്ന ചിലരിലും യൂറിക് ആസിഡ് കല്ലുകള്‍ കണ്ടുവരുന്നു. എക്‌സേറെയില്‍ യൂറിക് ആസിഡ് കല്ലുകള്‍ തെളിയുന്നില്ല.
സിറസ്റ്റെന്‍ കല്ലുകള്‍: വളരെ വിരളമായി ഉണ്ടാകുന്ന ഈ കല്ലുകള്‍ സിസ്റ്റിനൂറിയ എന്ന അവസ്ഥയുടെ ഒരു ബാക്കിപത്രമാണ്. മൂത്രത്തില്‍ സിസ്റ്റിന്‍ അധികമാകുമ്പോള്‍ അതിനെ സിസ്റ്റിനൂറിയ എന്ന് പറയുന്നു.
കല്ലുകള്‍ എങ്ങനെ ഉണ്ടാകുന്നു
എല്ലാ ആള്‍ക്കാരിലും കല്ലുകള്‍ ഉണ്ടാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍ ചില ഘടകങ്ങള്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കൂടുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുകയോ ശരീരത്തില്‍ ജലത്തിന്റെ അംശം കുറയുകയോ ചെയ്താല്‍ കല്ലുകള്‍ കാലക്രമേണ രൂപപ്പെടാം. കല്ലുകളുടെ രോഗം പാരമ്പര്യമായും വരാറുണ്ട്.
മാംസത്തിലടങ്ങിയ പ്രോട്ടീന്‍ നിത്യേന കഴിക്കുക, ഓക്‌സലേറ്റ് അടങ്ങിയ പദാര്‍ത്ഥങ്ങള്‍, നാരുകുറഞ്ഞ ഭക്ഷണങ്ങള്‍, പൊട്ടാസ്യം അധികമുള്ള ഭക്ഷണം, കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യത ഏറെയുണ്ട് ഇങ്ങനെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍.
വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് 75% പുരുഷന്മാരിലാണ്. 95% മൂത്രസഞ്ചിയില്‍ കല്ലുകള്‍ കാണുന്നതും പുരുഷന്മാരിലാണ്.
കല്ലുമൂലമുണ്ടാകുന്ന വയറുവേദനയുടെ ലക്ഷണങ്ങള്‍
1.കല്ലിന്റെ വലിപ്പവും വേദനയുമായി എപ്പോഴും ബന്ധപ്പെടുത്താനാവില്ല.
2. മിനുസമല്ലാത്ത പരുപരുത്ത ചെറിയ കല്ലുകള്‍ മിനുസമുള്ള കല്ലുകളേക്കാള്‍ വേദനയുളവാക്കുന്നു.
3. വേദനയുടെ കാഠിന്യം, കല്ലിന്റെ ഘടന, എവിടെ സ്ഥിതിചെയ്യുന്നു, ഇതിന്റെ വലിപ്പം എന്നതിനെ ആശ്രയിച്ചിരിക്കും.
4. മൂത്രാശയക്കല്ലുകള്‍ മൂലമുണ്ടാകുന്ന വേദന ഇടയ്ക്കിടെ വിട്ടുവിട്ട് വരുന്ന ഒന്നായി തുടങ്ങി പെട്ടെന്ന് അസഹനീയമായിത്തീരും. വേദന കുറച്ച് മിനുട്ടുകളോ കുറച്ച് മണിക്കൂറുകളോ നീളുന്നു. കൂടിയും കുറഞ്ഞുമുള്ള വേദന ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.
5. കല്ലുള്ള ഭാഗത്താവും വേദന. അതികഠിനമായ വേദന അരക്കെട്ടിന്റെ ഭാഗത്ത് പിറകിലായി അനുഭവപ്പെടും. ഈ വേദന ജനനേന്ദ്രിയ ദിശയിലേക്കും സഞ്ചരിക്കുകയും കാഠിന്യം കൂടി ഛര്‍ദ്ദിയും ചിലപ്പോള്‍ ഉണ്ടാവുന്നു.
6. പുരുഷന്മാരില്‍ മൂത്രസഞ്ചിയില്‍ ഉണ്ടാവുന്ന കല്ല് മൂത്രമൊഴിക്കുമ്പോള്‍ വേദനയുളവാക്കുകയും ചെയ്യുന്നു.
7. അസഹനീയമായ വേദന ഉണ്ടാകുമ്പോള്‍ ഡോക്ടറെ സമീപിക്കുന്നു.
വൃക്കയിലോ, മൂത്രനാളിയിലോ ഉണ്ടാകുന്ന കല്ലുകള്‍ മൂത്രത്തിന്റെ ഒഴുക്കിനെ മൂത്രാശയത്തില്‍ തന്നെ തടസപ്പെടുത്തി വൃക്കക്ക് വീക്കം ഉണ്ടാകുവാന്‍ ഇടയാക്കുന്നു. ഈ അവസ്ഥ ഇടക്കിടെ ഉണ്ടായാല്‍ ദീര്‍ഘകാലയളവില്‍ വൃക്കക്ക് തകരാര്‍ സംഭവിക്കാനിടയുണ്ട്.
കാത്സ്യം കല്ലുകള്‍ ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം
കാത്സ്യം ഒഴിവാക്കിയാല്‍ കാത്സ്യം കല്ലുകള്‍ രൂപപ്പെടില്ല എന്നത് തെറ്റായ ധാരണയാണ്. സാധാരണ ഭക്ഷണക്രമത്തില്‍ കാത്സ്യം ഉള്‍പ്പെടുത്തണം. പാലിലും പാലുല്‍പന്നങ്ങളിലും കാത്സ്യം അടങ്ങിയിരിക്കുന്നു. ഓക്‌സലേറ്റ് എന്ന പദാര്‍ത്ഥത്തെ ആമാശത്തില്‍ നിന്ന് കാത്സ്യം നീക്കുന്നു. കല്ലുകള്‍ അങ്ങനെ രൂപപ്പെടാനുള്ള സാധ്യത കാത്സ്യം കുറയ്ക്കുന്നു. കാത്സ്യം അതിനാല്‍ ഭക്ഷണത്തില്‍ കുറയുമ്പോഴാണ് കല്ലുകള്‍ രൂപപ്പെടുന്നത്. കാത്സ്യം സപ്ലിമെന്റുകള്‍, കാത്സ്യം കുറഞ്ഞ ഭക്ഷണക്രമം, ഇവയെല്ലാം കല്ല് രൂപപ്പെടുന്നതിന് ഒരു കാരണമാകാം. അതിനാല്‍ സപ്ലിമെന്റുകള്‍ ഭക്ഷണത്തിന്റെ കൂടെ കഴിക്കാന്‍ ശ്രദ്ധിക്കുക.
ഓക്‌സലേറ്റ് കല്ലുകള്‍ ഉണ്ടാകാതെ എങ്ങനെ ശ്രദ്ധിക്കാം
ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവിനെ നിയന്ത്രിക്കുക, പച്ചക്കറികള്‍, കടുംപച്ചനിറത്തിലുള്ളവ ഉദാ: ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ ചെറിയ അളവില്‍ ഉപയോഗിക്കുക. കോള, പിനട്ട് ബട്ടര്‍, കടുപ്പത്തിലുള്ള ചായ, കാപ്പി, സോയബീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
യൂറിക് ആസിഡ് കല്ലുകള്‍
1. ലഹരി പാനീയങ്ങള്‍ ഒഴിവാക്കുക
2. പ്രോട്ടീന്‍ അടങ്ങിയ മൃഗങ്ങളുടെ മാംസം, കരള്‍, തലച്ചോറ്, ചങ്ക് എന്നിവ ഒഴിവാക്കുക. നെയ്യ് അധികമുള്ള മത്സ്യങ്ങളുടെ ഉപയോഗവും കുറയ്ക്കുക.
3. ഐസ്‌ക്രീം, സലാഡ്, കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക.
4. പയര്‍, പരിപ്പ്, മൈദ ചേര്‍ന്ന ബ്രഡ് ഇവയുടെ ഉപയോഗവും കുറയ്ക്കുക.
5. ഭാരം നിയന്ത്രിക്കുക
മൂത്രാശയക്കല്ലുകളും ചികിത്സയും
1. മരുന്ന് കൊണ്ടുള്ള ചികിത്സ
2. ശസ്ത്രക്രിയ കൊണ്ടുള്ള ചികിത്സ.
കല്ലിന്റെ വലിപ്പം, സ്ഥിതിചെയ്യുന്ന ഇടം, നിറം, രൂപം, അണുബാധ, തടസ്സം ഇതിനെയെല്ലാം അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കുന്നു.
മിക്ക വൃക്കക്കല്ലുകളും ചെറുതാണ്. 5 മില്ലീമീറ്റര്‍ ഉള്ളതോ, അതില്‍ കുറവോ ആയ കല്ലുകള്‍ ലക്ഷണങ്ങള്‍ കാണിച്ച് 3-6 ആഴ്ചക്കുള്ളില്‍ പുറത്തേക്ക് സ്വയം പോകുന്നു. മരുന്ന് വേദന കുറയ്ക്കാന്‍ മാത്രമേ ഈ ഘട്ടത്തില്‍ സഹായിക്കൂ.
അസഹനീയമായ വേദന ഉണ്ടായാല്‍ NSAIDS ഇവ ഇഞ്ചക്ഷനായി നല്‍കുന്നു. വേദനയുടെ കാഠിന്യം കുറവുള്ളവര്‍ക്ക് മരുന്നുകള്‍ നല്‍കുന്നു.
ധാരാളം വെള്ളം കുടിക്കുക
കല്ലുമൂലം രോഗിക്ക് വേദനയുളവാകുന്നുവെങ്കില്‍ വെള്ളം വേദനയുള്ള സമയത്ത് അധികം കുടിക്കാതിരിക്കുക. ദിവസം 2-3 ലിറ്റര്‍ വെള്ളം കുടിച്ചാല്‍ ശസ്ത്രക്രിയയില്ലാതെ തന്നെ കല്ല് പുറന്തള്ളപ്പെടാം. ബിയര്‍ പോലുള്ള ലഹരി പാനീയങ്ങള്‍ കല്ല് നീക്കം ചെയ്യാന്‍ പറ്റിയ ഒരു മരുന്നല്ല. വേദനമൂലം ഛര്‍ദ്ദില്‍, ഓക്കാനം ഇവയുള്ളവര്‍ക്ക് ശരീരത്തിലെ ജലാംശ നിരക്ക് കുറയാതിരിക്കാന്‍ ഡ്രിപ്പ് നല്‍കാറുണ്ട്. മൂത്രത്തിലൂടെ കല്ല് പുറത്തേക്ക് പോകുമ്പോള്‍ അത് എടുത്ത് ടെസ്റ്റിന് നല്‍കി ഏത് തരത്തില്‍പെട്ടതാണെന്ന് കണ്ടെത്താം. മൂത്രമൊഴിക്കുമ്പോള്‍ ഒരു അരിപ്പ ഉപയോഗിച്ച് കല്ല് എടുക്കാന്‍ സാധിക്കും.
ശസ്ത്രക്രിയയിലൂടെ ചികിത്സ
മരുന്നിലൂടെ മൂത്രാശയക്കല്ലുകള്‍ നീക്കം ചെയ്യാതെ വരുമ്പോള്‍ ശസ്ത്രക്രിയയെ ആശ്രയിക്കേണ്ടിവരുന്നു.
(ഡോക്‌ടേര്‍സ് ഹോസ്പിറ്റല്‍ കുമ്പളയിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റാണ് ലേഖകന്‍)

Related Articles
Next Story
Share it