യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം ആവശ്യപ്പെട്ട സംഭവം; പ്രതികൾ റിമാൻ്റിൽ

കാഞ്ഞങ്ങാട്: മയക്കുമരുന്നു കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം ആവശ്യപ്പെട്ട നാലുപേരെ കോടതി റിമാൻഡ് ചെയ്തു. ചെറുവത്തൂർ മടക്കരയിലെ ലാലാ കബീർ (37), ചെറുവത്തൂരിലെ ഷുഹൈൽ ( 20) പാറപ്പള്ളി യിലെ റംഷിന് ( 35 ) കാഞ്ഞങ്ങാട്ടെ സഫ് വാൻ ( 23 ) എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. ഡോ: ബാലകൃഷ്ണനാണ് അറസ്റ്റ് ചെയ്തത്. പടന്നക്കാട് സ്വദേശി മെഹ്റൂഫിനെ ( 27 […]

കാഞ്ഞങ്ങാട്: മയക്കുമരുന്നു കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം ആവശ്യപ്പെട്ട നാലുപേരെ കോടതി റിമാൻഡ് ചെയ്തു. ചെറുവത്തൂർ മടക്കരയിലെ ലാലാ കബീർ (37), ചെറുവത്തൂരിലെ ഷുഹൈൽ ( 20) പാറപ്പള്ളി യിലെ റംഷിന് ( 35 ) കാഞ്ഞങ്ങാട്ടെ സഫ് വാൻ ( 23 ) എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. ഡോ: ബാലകൃഷ്ണനാണ് അറസ്റ്റ് ചെയ്തത്. പടന്നക്കാട് സ്വദേശി മെഹ്റൂഫിനെ ( 27 ) യാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദിവസമാണ് സംഭവം. ചുവന്ന കാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം അറിഞ്ഞ് പൊലീസ് വ്യാപകമായ പരിശോധന നടത്തി. അതിനിടെ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായ പ്രതികൾ അരലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന നിലയിലേക്ക് മാറി. പണമില്ലെന്ന് മെഹറൂഫ് പറഞ്ഞപ്പോൾ മർദ്ദിച്ച് അവശനാക്കി അജാനൂർ തെക്കെപുറത്ത് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ലാല കബീർ കാറിൽ യാത്ര തുടർന്നു. മറ്റുള്ളവർ ഓട്ടോയിൽ മടങ്ങി. അതിനിടെ വാഹനപരിശോധനയിലാണ് ലാലാ കബീർ സഞ്ചരിച്ച കാർ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുഹൈലിനെ കാഞ്ഞങ്ങാട്ട് വെച്ചും റംഷീദിനെയും സഫ്വാനെയും ചെറുവത്തൂരിലെ ലോഡ്ജിൽ വെച്ചു മാണ് അറസ്റ്റ് ചെയ്തത്. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ സാക്ഷിയാണ് മെഹ്റുഫ്. ഈ സംഭവുമായി ബന്ധപ്പെട്ട് തർക്കങ്ങളാണ് തട്ടിക്കൊണ്ടുെപാേകലിന് പിന്നിലെന്ന് സംശയിക്കുന്നു. ഹൊസ്ദുർഗ് എസ്.ഐ. കെ.പി സതീശൻ, അഡീഷണൽ എസ്.ഐ ശ്രീജേഷ് ,എ. എസ്. ഐ അബൂബക്കർ കല്ലായി എന്നിവരും ഡി.വൈ. എസ്. പി ക്കൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it