സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് തളങ്കര എം.ബി. നഗറിലെ അഹമ്മദ് റയിസ്(32), ഉളിയത്തടുക്ക എസ്.പി. നഗറിലെ ഇബ്രാഹിം ബദുഷ(30), തളങ്കര ഖാസിലൈനിലെ അബ്ദുല്‍ അമാന്‍ (34)എന്നിവരേയാണ് ബദിയടുക്ക എസ്.ഐ. സുബാഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ ഫാത്തിമത്ത് സുഹ്‌റയുടെ മകന്‍ അബ്ബാസി(25)നെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വെള്ള നിറത്തിലുള്ള ഇയോണ്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഏറെ വൈകിയും മകനെ […]

ബദിയടുക്ക: സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് തളങ്കര എം.ബി. നഗറിലെ അഹമ്മദ് റയിസ്(32), ഉളിയത്തടുക്ക എസ്.പി. നഗറിലെ ഇബ്രാഹിം ബദുഷ(30), തളങ്കര ഖാസിലൈനിലെ അബ്ദുല്‍ അമാന്‍ (34)എന്നിവരേയാണ് ബദിയടുക്ക എസ്.ഐ. സുബാഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ ഫാത്തിമത്ത് സുഹ്‌റയുടെ മകന്‍ അബ്ബാസി(25)നെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വെള്ള നിറത്തിലുള്ള ഇയോണ്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഏറെ വൈകിയും മകനെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് ഫാത്തിമത്ത് സുഹ്‌റ ബദിയഡുക്ക സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

അതിനിടെ അബ്ബാസിന്റെ മറ്റൊരു സഹോദരനെ ഫോണില്‍ വിളിച്ച് ഇനി നിന്നെയും തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. ഈ നമ്പറാണ് തട്ടിക്കൊണ്ടുപോയ പ്രതികളെ കുടുക്കുവാന്‍ പൊലിസിന് സഹായകമായത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ പൊലിസ് റെഡ് നടത്തുന്നതിനിടയില്‍ 13ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ചര്‍ലടുക്കയിലെ റോഡരികില്‍ കാറില്‍ കൊണ്ടുവന്ന് അബ്ബാസിനെ ഇറക്കി വിടുകയായിരുന്നു. പിന്നിട് അബ്ബാസിന്റെ സഹോദരനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അബ്ബാസ് സ്റ്റേഷനില്‍ ഹാജരായി. അബ്ബാസില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ പൊലിസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടികൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണ്ണമിടപാടാണെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.

Related Articles
Next Story
Share it