ബെല്‍ത്തങ്ങാടിയില്‍ എട്ടുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി; പിന്നാലെ 17 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍സന്ദേശം

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ എട്ടുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. പിന്നാലെ 17 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍സന്ദേശവും വന്നു. ബെല്‍ത്തങ്ങാടി ഉജൈറിലെ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിജോയ് ഏജന്‍സി ഉടമ ബിജോയിയുടെ മകന്‍ അനുഭവിനെ(8)യാണ് വ്യാഴാഴ്ച വൈകുന്നേരം നാലംഗസംഘം വെളുത്ത ഇന്‍ഡിക്ക കാറില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുത്തച്ഛനായ എ.കെ ശിവന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിവന്റെ ചെറുമകനായ അനുഭവ് കളിച്ചതിന് ശേഷം വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ അപരിചിതരായ നാലുപേര്‍ ഗേറ്റിനടുത്ത് നിര്‍ത്തിയിരുന്ന ഇന്‍ഡിക്ക […]

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ എട്ടുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. പിന്നാലെ 17 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍സന്ദേശവും വന്നു. ബെല്‍ത്തങ്ങാടി ഉജൈറിലെ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിജോയ് ഏജന്‍സി ഉടമ ബിജോയിയുടെ മകന്‍ അനുഭവിനെ(8)യാണ് വ്യാഴാഴ്ച വൈകുന്നേരം നാലംഗസംഘം വെളുത്ത ഇന്‍ഡിക്ക കാറില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുത്തച്ഛനായ എ.കെ ശിവന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിവന്റെ ചെറുമകനായ അനുഭവ് കളിച്ചതിന് ശേഷം വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ അപരിചിതരായ നാലുപേര്‍ ഗേറ്റിനടുത്ത് നിര്‍ത്തിയിരുന്ന ഇന്‍ഡിക്ക കാറില്‍ നിന്ന് ഇറങ്ങുകയും കുട്ടിയെ കാറില്‍ കയറ്റുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട ശിവന്‍ ഓടിവന്ന് കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ധൃതിയില്‍ സംഘം കുട്ടിയെയും കൊണ്ട് കാറില്‍ സ്ഥലം വിടുകയായിരുന്നു. പിന്നീട് സംഘം കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് കുട്ടിയെ വിട്ടയക്കണമെങ്കില്‍ 17 കോടി രൂപ മോചനദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ശിവന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

Related Articles
Next Story
Share it