ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ട്പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ തരുണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സയിദ് താജമ്മുല്‍ പാഷ (39), സയിദ് നസീര്‍ (26) എന്നിവരെയാണ് ബംഗളൂരു അറസ്റ്റ് ചെയ്തത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് തരുണ്‍ പടക്കങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. പ്രതികള്‍ കുറഞ്ഞ വിലയില്‍ പടക്കങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് തരുണിനെ പ്രതികളുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പ്രതികള്‍ തരുണിന്റെ കൈകള്‍ […]

ബംഗളൂരു: ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ട്പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ തരുണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സയിദ് താജമ്മുല്‍ പാഷ (39), സയിദ് നസീര്‍ (26) എന്നിവരെയാണ് ബംഗളൂരു അറസ്റ്റ് ചെയ്തത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് തരുണ്‍ പടക്കങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. പ്രതികള്‍ കുറഞ്ഞ വിലയില്‍ പടക്കങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് തരുണിനെ പ്രതികളുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് പ്രതികള്‍ തരുണിന്റെ കൈകള്‍ കെട്ടി വായിലും മുഖത്തും ഒരു ടേപ്പ് കൊണ്ട് പ്ലാസ്റ്റര്‍ ഒട്ടിച്ചു. തുടര്‍ന്ന് പ്രതികള്‍ തരുണിന്റെ വീട്ടിലേക്ക് വിളിച്ച് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. തരുണ്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവന്‍ മൃതദേഹം ഇവിടെ സൂക്ഷിച്ചു. നവംബര്‍ രണ്ടിന് മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഇതിന് ശേഷവും പ്രതികള്‍ തരുണിന്റെ പിതാവിനെ ഫോണില്‍ വിളിച്ച് വിട്ടയക്കാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മയക്കുമരുന്ന് ഉപയോഗിക്കാന്‍ പണമില്ലാതിരുന്നതിനാലാണ് തരുണിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

Related Articles
Next Story
Share it