ഡല്‍ഹിയിലെ ഖായിദെ മില്ലത്ത് സെന്റര്‍: ജില്ലയില്‍ മൂന്ന് കോടി രൂപ സമാഹരിക്കും

കാസര്‍കോട്: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ഖായിദെ മില്ലത്ത് സെന്ററിന് വേണ്ടി കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി ധനസമാഹരണം നടത്തി മൂന്ന് കോടി രൂപ സമാഹരിച്ചു നല്‍കാന്‍ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. […]

കാസര്‍കോട്: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ഖായിദെ മില്ലത്ത് സെന്ററിന് വേണ്ടി കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി ധനസമാഹരണം നടത്തി മൂന്ന് കോടി രൂപ സമാഹരിച്ചു നല്‍കാന്‍ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ധനസമാഹരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അതാത് സമയങ്ങളില്‍ ഇടപെട്ട് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വേണ്ടി ജില്ലാ കമ്മിറ്റിഅംഗങ്ങള്‍ക്ക് മുനിസിപ്പല്‍-പഞ്ചായത്ത് തലങ്ങളില്‍ താഴെ ചേര്‍ക്കും വിധം ചുമതല നല്‍കി.
ഇബ്രാഹിം മുണ്ട്യത്തടുക്ക (മഞ്ചേശ്വരം), സവാദ് അംഗടിമുഗര്‍ (വൊര്‍ക്കാടി), അസീസ് കളത്തൂര്‍ (മീഞ്ച), ബി.എ റഹ്മാന്‍ (എണ്‍മകജെ), അഷ്‌റഫ് കര്‍ള (മംഗല്‍പാടി), പി.എച്ച് അബ്ദുല്‍ ഹമീദ് (കുമ്പള), സെഡ് എ. കയ്യാര്‍ (പുത്തിഗെ), ഇര്‍ഷാദ് മൊഗ്രാല്‍ (പൈവളിഗ), അഷ്‌റഫ് എടനീര്‍ (മൊഗ്രാല്‍പുത്തൂര്‍), സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി (കാസര്‍കോട് മുനിസിപ്പാലിറ്റി), സഹീര്‍ ആസിഫ് (ചെങ്കള), ബേര്‍ക്ക അബ്ദുല്ല കുഞ്ഞി (ബദിയടുക്ക), അഡ്വ. പി.എ. ഫൈസല്‍ (കുമ്പഡാജെ), സി.എ അബ്ദുല്ല കുഞ്ഞി (മധൂര്‍), കെ.എം ബഷീര്‍ (ബെള്ളൂര്‍), അനസ് എതിര്‍ത്തോട് (കാറഡുക്ക), ബഷീര്‍ പള്ളങ്കോട് (ചെമ്മനാട്), എം.കെ. അബ്ദുല്‍ റഹ്മാന്‍ (ദേലംമ്പാടി), ടി.പി. കുഞ്ഞബ്ദുല്ല ഹാജി (മുളിയാര്‍), സി.എച്ച് ഹുസൈനാര്‍ തെക്കില്‍ (ഉദുമ), എ.പി. ഉമ്മര്‍ (പള്ളിക്കര), സത്താര്‍ മുക്കുന്നോത്ത് (പുല്ലൂര്‍-പെരിയ), അന്‍വര്‍ കോളിയടുക്കം (കുറ്റിക്കോല്‍), ത്വാഹ തങ്ങള്‍ (ബേഡഡുക്ക), റസാഖ് തായലക്കണ്ടി (അജാനൂര്‍), പി.പി. നസീമ ടീച്ചര്‍ (കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി (ബളാല്‍), മുല്ലക്കോയ തങ്ങള്‍ (കിനാനൂര്‍- കരിന്തളം), എ.സി.എ ലത്തീഫ് (കോടോം-ബേളൂര്‍), പി.എം ഫാറൂഖ് (കള്ളാര്‍), സി.മുഹമ്മദ് കുഞ്ഞി (പനത്തടി), കെ.പി. മുഹമ്മദ് അഷ്‌റഫ് (തൃക്കരിപ്പൂര്‍), അഡ്വ. എം.ടി.പി കരീം (പടന്ന), അത്താഉല്ല മാസ്റ്റര്‍ (വലിയപറമ്പ), വി.കെ. ബാവ (ചെറുവത്തൂര്‍), അഡ്വ. വി.എം മുനീര്‍ (നീലേശ്വരം മുനിസിപ്പാലിറ്റി), എ. അഹമ്മദ് ഹാജി (വെസ്റ്റ് എളേരി), എം.എസ്.എ സത്താര്‍ ഹാജി (കയ്യൂര്‍-ചീമേനി), ബി.കെ. അബ്ദുല്‍ ഖാദര്‍ (പിലിക്കോട്), ഷാഹിന സലിം (ഈസ്റ്റ് എളേരി).
എം.എ. അബ്ദുള്‍ റഹിമാന്‍ ഹാജി ചൂരി, എരോല്‍ മുഹമ്മദ് കുഞ്ഞി ഉദുമ, കെ.എ. അബ്ദുള്ള ഹാജി പള്ളിക്കര, എം.കെ. മുഹമ്മദ് കുഞ്ഞി ഹാജി ഫോര്‍ട്ട് റോഡ്, സി.എച്ച് മുഹമ്മദ് മൗലവി ചിത്താരി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ പ്രസംഗിച്ചു.
ട്രഷറര്‍ പി.എം. മുനീര്‍ ഹാജി നന്ദി പറഞ്ഞു.

Related Articles
Next Story
Share it