എരിയപ്പാടിയിലെ ഖാസി മുഹമ്മദ് ഹാജി (ഖാസി മമ്മിന്‍ച) അന്തരിച്ചു

ആലംപാടി: ആലംപാടി എരിയപ്പാടിയിലെ പരേതനായ ഖാസി അബ്ദുല്ല ഹാജിയുടെ മകനും പൗരപ്രമുഖനും ഖാസി തറവാട്ടിലെ മുതിര്‍ന്ന അംഗവുമായിരുന്ന ഖാസി മുഹമ്മദ് ഹാജി (ഖാസി മമ്മിന്‍ച-77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് മരണം. പരേതനായ പട്‌ല അബ്ദുര്‍ റഹ്‌മാന്‍ ഹാജിയുടെ മകള്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല, മൊയ്തീന്‍കുട്ടി (ഇരുവരും ബഹ്‌റൈന്‍), അഷറഫ് സി.എ (ദുബായ്), അബ്ദുര്‍ റഹ്‌മാന്‍ (ബഹ്‌റൈന്‍), റഫീക്ക് (ബഹ്‌റൈന്‍), ഹാഷിം (ഖത്തര്‍), ഇര്‍ഷാദ് (അബുദാബി), താഹിറ (അബുദാബി). മരുമക്കള്‍: ബഷീര്‍ […]

ആലംപാടി: ആലംപാടി എരിയപ്പാടിയിലെ പരേതനായ ഖാസി അബ്ദുല്ല ഹാജിയുടെ മകനും പൗരപ്രമുഖനും ഖാസി തറവാട്ടിലെ മുതിര്‍ന്ന അംഗവുമായിരുന്ന ഖാസി മുഹമ്മദ് ഹാജി (ഖാസി മമ്മിന്‍ച-77) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് മരണം.

പരേതനായ പട്‌ല അബ്ദുര്‍ റഹ്‌മാന്‍ ഹാജിയുടെ മകള്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല, മൊയ്തീന്‍കുട്ടി (ഇരുവരും ബഹ്‌റൈന്‍), അഷറഫ് സി.എ (ദുബായ്), അബ്ദുര്‍ റഹ്‌മാന്‍ (ബഹ്‌റൈന്‍), റഫീക്ക് (ബഹ്‌റൈന്‍), ഹാഷിം (ഖത്തര്‍), ഇര്‍ഷാദ് (അബുദാബി), താഹിറ (അബുദാബി). മരുമക്കള്‍: ബഷീര്‍ പാണലം, ബുഷ്റ, സൈബുന്നിസ, സാജിദ, സെമീറ, ഫര്‍സാന, സെമീദ.

മയ്യത്ത് എരിയപ്പാടി ബദര്‍ ജുമാമസ്ജിദില്‍ ഖബറടക്കും. പഴയകാല ഐ.എന്‍.എല്‍ പ്രവര്‍ത്തകനും കര്‍ഷകനും പൗര പ്രമുഖനുമായിരുന്നു. നിര്യാണത്തില്‍ ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി, ഐ.എന്‍.എല്‍ പത്താം വാര്‍ഡ് ആലംപാടി-എരിയപ്പാടി കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it