തളങ്കര: കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് വേണ്ടി ദീനാര്‍ നഗര്‍ ജംഗ്ഷനില്‍ പുതുക്കി നിര്‍മ്മിക്കുന്ന പ്രധാന കവാടത്തിന്റെയും സമന്വയ വിദ്യാഭ്യാസ പ്രോല്‍സാഹനത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വനിതാ കോളേജിന്റെയും പ്രവൃത്തി ഉദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. പ്രവേശന കവാടം മാലിക് ദീനാര്‍ പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്കുള്ള സ്വീകരണ കവാടമാവുമെന്നും വനിതാ കോളേജ് ആരംഭിക്കുന്നതോടെ സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് സ്വാഗതം പറഞ്ഞു. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറര്‍ എന്‍.എ അബൂബക്കര്‍, നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ കെ.എം. അബ്ദുല്‍ റഹ്മാന്, ടി.എ. ഷാഫി, കമ്മിറ്റി അംഗങ്ങളായ അസ്ലം പടിഞ്ഞാര്‍, കെ.എച്ച് അഷറഫ്, എന്‍.കെ. അമാനുല്ല, അഹ്മദ് ഹാജി അങ്കോല, പി.എ സത്താര്‍ ഹാജി, വെല്‍കം മുഹമ്മദ്, അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.