കര്‍ണാടക എന്‍.ഐ.ടിയില്‍ ഒന്നാംറാങ്ക് നേട്ടവുമായി ഖന്‍സ അബ്ദുല്ല

കാസര്‍കോട്: സൂറത്ത്കല്ലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടകയില്‍ എം.ടെക് മറൈന്‍ സ്‌ട്രെക്ച്ചറസില്‍ ഒന്നാംറാങ്ക് നേട്ടവുമായി ഖന്‍സ അബ്ദുല്ല ജില്ലയുടെ അഭിമാനമായി. ബഹ്‌റൈനില്‍ വ്യാപാരിയായ ബന്തിയോട് പേരൂരിലെ അബ്ദുല്ലയുടേയും ഫാഷന്‍ ഡിസൈനറായ മൊഗ്രാല്‍പുത്തൂരിലെ ഖദീജ ഷാഹിദയുടേയും മകളാണ് ഈ മിടുക്കി. കഴിഞ്ഞ ദിവസമാണ് റാങ്കും സ്വര്‍ണ്ണമെഡലും പ്രഖ്യാപിച്ചത്. നേരത്തെ കൊച്ചി എസ്.സി.എം.എസില്‍ ബിടെക്കില്‍ ഒന്നാം റാങ്കും നേടിയിരുന്നു. ബഹ്‌റൈനിലായിരുന്നു പ്ലസ്ടു പൂര്‍ത്തിയാക്കിയത്. അവിടെ സ്‌കൂള്‍ ടോപ്പറായിരുന്നു. ബഹ്‌റൈനില്‍ ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയ സഹോദരി ഷഹ്‌വ അബ്ദുല്ലയും […]

കാസര്‍കോട്: സൂറത്ത്കല്ലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടകയില്‍ എം.ടെക് മറൈന്‍ സ്‌ട്രെക്ച്ചറസില്‍ ഒന്നാംറാങ്ക് നേട്ടവുമായി ഖന്‍സ അബ്ദുല്ല ജില്ലയുടെ അഭിമാനമായി. ബഹ്‌റൈനില്‍ വ്യാപാരിയായ ബന്തിയോട് പേരൂരിലെ അബ്ദുല്ലയുടേയും ഫാഷന്‍ ഡിസൈനറായ മൊഗ്രാല്‍പുത്തൂരിലെ ഖദീജ ഷാഹിദയുടേയും മകളാണ് ഈ മിടുക്കി. കഴിഞ്ഞ ദിവസമാണ് റാങ്കും സ്വര്‍ണ്ണമെഡലും പ്രഖ്യാപിച്ചത്. നേരത്തെ കൊച്ചി എസ്.സി.എം.എസില്‍ ബിടെക്കില്‍ ഒന്നാം റാങ്കും നേടിയിരുന്നു. ബഹ്‌റൈനിലായിരുന്നു പ്ലസ്ടു പൂര്‍ത്തിയാക്കിയത്. അവിടെ സ്‌കൂള്‍ ടോപ്പറായിരുന്നു. ബഹ്‌റൈനില്‍ ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയ സഹോദരി ഷഹ്‌വ അബ്ദുല്ലയും സ്‌കൂള്‍ ടോപ്പറായിരുന്നു.

Related Articles
Next Story
Share it