പൊതു പ്രവര്‍ത്തനം ശീലമാക്കിയ ഖാദറും യാത്രയായി
ഓരോ മനുഷ്യനും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും. പരിശുദ്ധ ഖുര്‍ആനിലെ പ്രഖ്യാപനമാണത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, പൊവ്വല്‍ ടൗണില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് കട നടത്തിവന്നിരുന്ന ത്രീസ്റ്റാര്‍ ഖാദര്‍ച്ച മരിച്ചുഎന്ന വാര്‍ത്ത തീകാറ്റ് പോലെയാണ് പരന്നത്. പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അദ്ദേഹം. സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്ന ആ വലിയ മനസിന്റെ ഉടമ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.യെ കണ്ട് വിധവാ പെന്‍ഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി ആവശ്യം […]

ഓരോ മനുഷ്യനും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും. പരിശുദ്ധ ഖുര്‍ആനിലെ പ്രഖ്യാപനമാണത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, പൊവ്വല്‍ ടൗണില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് കട നടത്തിവന്നിരുന്ന ത്രീസ്റ്റാര്‍ ഖാദര്‍ച്ച മരിച്ചുഎന്ന വാര്‍ത്ത തീകാറ്റ് പോലെയാണ് പരന്നത്. പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അദ്ദേഹം. സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്ന ആ വലിയ മനസിന്റെ ഉടമ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.യെ കണ്ട് വിധവാ പെന്‍ഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. ഖാദര്‍ച്ച നാടിന്റെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്നു. ആര് സഹായം ആവശ്യപ്പെട്ടാലും അവരെ ആത്മാര്‍ത്ഥമായി സഹായിക്കും. സാമ്പത്തികമായും ശാരീരികമായും പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ അദ്ദേഹത്തിന് വലിയ താല്‍പ്പര്യമായിരുന്നു. ഒരിക്കല്‍ വീട്ടില്‍ ഭക്ഷണത്തിന് വകയില്ലാതെ വിഷമിച്ച ഒരാള്‍ ഖാദര്‍ച്ചയോട് സങ്കടം പറഞ്ഞപ്പോള്‍ അദ്ദേഹം പലരെയും ബന്ധപ്പെട്ട് പിരിവെടുത്ത് ആ മനുഷ്യനെ സഹായിച്ച് ഓട്ടോ റിക്ഷയില്‍ കയറ്റി വിട്ട സംഭവം അധികമാര്‍ക്കും അറിയില്ല. തനിക്ക് ലഭിക്കുന്ന കിറ്റ് പോലും മറ്റുള്ളവര്‍ക്ക് നല്‍കും. എല്ലാവരെയും കൈപൊക്കി അഭിവാദ്യം ചെയ്യും. മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് നിരവധി സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം ഐ.എന്‍.എല്ലിനൊപ്പം നിന്നു. ഐ.എന്‍.എല്‍ മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. നാടിന് ആവശ്യമുള്ള നിര്‍ണായക ഘട്ടത്തിലാണ് ഖാദര്‍ച്ച നാഥന്റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായത്. ആ മാതൃകാപരമായ പൊതുപ്രവര്‍ത്തനം നമുക്ക് പിന്‍പറ്റാന്‍ കഴിയണം. അദ്ദേഹത്തിന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.