മംഗളൂരുവിലെ ജയിലില്‍ ഹിന്ദു-മുസ്ലിം തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കണം; അവിടെയവര്‍ പരസ്പരം പോരടിക്കട്ടെ-യു.ടി ഖാദര്‍ എം.എല്‍.എയുടെ അഭിപ്രായം ചര്‍ച്ചയാകുന്നു

ബംഗളൂരു: മംഗളൂരുവിലെ ജയിലില്‍ ഹിന്ദു-മുസ്ലീം തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കണമെന്നും അവിടെ വെച്ച് അവര്‍ പരസ്പരം പോരടിക്കട്ടെയെന്നും യു.ടി.ഖാദര്‍ എം.എല്‍.എ. വെള്ളിയാഴ്ച സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച കര്‍ണാടക ജയില്‍ വികസന ബോര്‍ഡ് ബില്ലിനെക്കുറിച്ചുള്ള സംവാദത്തിനിടെയാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്. മംഗളൂരു ജയിലില്‍ ഹിന്ദു-മുസ്ലീം തടവുകാരെ വെവ്വേറെ സെല്ലുകളില്‍ പാര്‍പ്പിച്ചതായി ഖാദര്‍ അഭിപ്രായപ്പെട്ടു. അവരെ വിവിധ സെല്ലുകളില്‍ ഒതുക്കിനിര്‍ത്തുന്നതിന്റെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്തു. 'അവര്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിനുശേഷവും അതേ മാനസികാവസ്ഥയില്‍ തുടരുകയും, അവരെ നയിക്കുന്ന […]

ബംഗളൂരു: മംഗളൂരുവിലെ ജയിലില്‍ ഹിന്ദു-മുസ്ലീം തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കണമെന്നും അവിടെ വെച്ച് അവര്‍ പരസ്പരം പോരടിക്കട്ടെയെന്നും യു.ടി.ഖാദര്‍ എം.എല്‍.എ. വെള്ളിയാഴ്ച സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച കര്‍ണാടക ജയില്‍ വികസന ബോര്‍ഡ് ബില്ലിനെക്കുറിച്ചുള്ള സംവാദത്തിനിടെയാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്. മംഗളൂരു ജയിലില്‍ ഹിന്ദു-മുസ്ലീം തടവുകാരെ വെവ്വേറെ സെല്ലുകളില്‍ പാര്‍പ്പിച്ചതായി ഖാദര്‍ അഭിപ്രായപ്പെട്ടു. അവരെ വിവിധ സെല്ലുകളില്‍ ഒതുക്കിനിര്‍ത്തുന്നതിന്റെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്തു. 'അവര്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിനുശേഷവും അതേ മാനസികാവസ്ഥയില്‍ തുടരുകയും, അവരെ നയിക്കുന്ന അതേ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ അവരെ ഒരേ തടവറയില്‍ തന്നെ പാര്‍പ്പിക്കണം. പോരടിച്ച് മടുക്കുമ്പോള്‍ അവരില്‍ സൗഹാര്‍ദമനോഭാവം ഉടലെടുക്കാന്‍ സാധതയുണ്ടെന്ന് ഖാദര്‍ വ്യക്തമാക്കി.
ജയില്‍ വികസന ബോര്‍ഡ് ബില്ലില്‍ അതൃപ്തി പ്രകടിപ്പിച്ച ഖാദര്‍, ബില്ലിന് കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടായിരിക്കണമെന്ന് ഊന്നിപ്പറഞ്ഞു. 'ജയിലുകള്‍ക്കുള്ളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ആളുകള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. അവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരും നിയമപരിരക്ഷ നല്‍കാന്‍ അഭിഭാഷകരും ഉണ്ട്. മാന്യമായ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഒരു പിന്തുണയും അംഗീകാരവും ലഭിക്കുന്നില്ല. ഇതാണ് ഇപ്പോഴ യാഥാര്‍ത്ഥ്യം. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് ഖാദര്‍ പറഞ്ഞു.

ജയിലില്‍ കഴിയുന്ന ആളുകള്‍ പുറത്തുവരുമ്പോഴേക്കും കടുത്ത കുറ്റവാളികളായി മാറുമെന്ന് ഖാദര്‍ പറഞ്ഞു. പകരം ആദ്യമായി തടവിലാക്കപ്പെട്ടവരെ അവരുടെ മനസ്സ് മാറ്റുന്നതിന് കൗണ്‍സിലിംഗ് നല്‍കാന്‍ അത്തരം ആസ്പത്രികളിലേക്ക് അയക്കണം. അവരെ വലിയ ജയിലുകളിലേക്ക് അയച്ചാല്‍ വലിയ കുറ്റവാളികളുമായി ബന്ധപ്പെടും. ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആളുകള്‍ ഇതോടെ കൊടും കുറ്റവാളികളായി മാറുന്നുവെന്ന് ഖാദര്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it