നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു

കോട്ടിക്കുളം: നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പരിപാടിയില്‍ ബോര്‍ഡ് ഓഫ് എജുക്കേഷന്‍ പ്രസിഡണ്ട് ശരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. 25 വര്‍ഷത്തെ പാരമ്പര്യമുള്ള നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും അക്കാദമിക്ക് മികവിനോടൊപ്പം തന്നെ പ്രവൃത്തി പരിചയ മേളയില്‍ സംസ്ഥാനതലം വരെ മികച്ച പ്രകടനം നടത്തിയ കുട്ടികളെ […]

കോട്ടിക്കുളം: നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പരിപാടിയില്‍ ബോര്‍ഡ് ഓഫ് എജുക്കേഷന്‍ പ്രസിഡണ്ട് ശരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. 25 വര്‍ഷത്തെ പാരമ്പര്യമുള്ള നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും അക്കാദമിക്ക് മികവിനോടൊപ്പം തന്നെ പ്രവൃത്തി പരിചയ മേളയില്‍ സംസ്ഥാനതലം വരെ മികച്ച പ്രകടനം നടത്തിയ കുട്ടികളെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കലോത്സവ രംഗത്തും വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ ആദരവ് പ്രിന്‍സിപ്പല്‍ സുരേശന്‍ പി.കെയില്‍ നിന്നും ഖാദര്‍ മാങ്ങാട് ഏറ്റുവാങ്ങി.
തുടര്‍ന്ന് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് എക്‌സാമില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സയന്‍സ്, സോഷ്യല്‍ എക്‌സിബിഷനുകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ പ്രസിഡണ്ട് ഷെരിഫ് കാപ്പില്‍, സെക്രട്ടറി നൗഷാദ് പള്ളിക്കുന്നില്‍, ജമാഅത്ത് സെക്രട്ടറി ഷജി ജിന്ന, അഷറഫ് എം.കെ, ഷാജിബ് കോട്ടികുളം, റഹ്‌മത്ത് തിരുവകോളി, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് രാജാമണി, ക്ലബ്ബ് കോഡിനേറ്റര്‍മാരായ വിജിത എം, പ്രീതി കെ, വിമല, സുകന്യ സംസാരിച്ചു. സ്‌കൂള്‍ ഹെഡ് ഗേള്‍ ലാമിയ സ്വാഗതവും ഹെഡ് ബോയ് സിയാഫ് അഫ്താബ് നന്ദിയും അറിയിച്ചു.

Related Articles
Next Story
Share it