ഖാദര്‍ കുന്നിലിന്റെ മയ്യത്ത് ഖബറടക്കി

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ അന്തരിച്ച കെ.എം.സി.സി നേതാവ് ചെമ്മനാട് പരവനടുക്കം നെച്ചിപ്പടുപ്പിലെ ഖാദര്‍ കുന്നിലി(62)ന്റെ മയ്യത്ത് ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ചെമ്മനാട് സി.എച്ച് സെന്റര്‍ യു.എ,ഇ ചാപ്റ്റര്‍ പ്രസിഡണ്ട്, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി, ഷാര്‍ജ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രൂപീകരണ കാലം മുതല്‍ക്കെ ഷാര്‍ജ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, […]

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ അന്തരിച്ച കെ.എം.സി.സി നേതാവ് ചെമ്മനാട് പരവനടുക്കം നെച്ചിപ്പടുപ്പിലെ ഖാദര്‍ കുന്നിലി(62)ന്റെ മയ്യത്ത് ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ചെമ്മനാട് സി.എച്ച് സെന്റര്‍ യു.എ,ഇ ചാപ്റ്റര്‍ പ്രസിഡണ്ട്, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി, ഷാര്‍ജ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രൂപീകരണ കാലം മുതല്‍ക്കെ ഷാര്‍ജ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അടക്കമുള്ള പല സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു. പരേതരായ അഹമദ് കുന്നില്‍-ആയിഷാബി നെച്ചിപ്പടുപ്പ് ദമ്പതികളുടെ മകനാണ്. ഭാര്യ:സാറാബി മുണ്ടോള്‍. മക്കള്‍: അഹമ്മദ് നൗഫല്‍ (ഇസ്‌ലാമിക് ബാങ്ക് ദുബായ്), അഹമ്മദ് നവാഫ് (എഞ്ചിനീയര്‍), ഡോ. ആയിഷത്ത് സര്‍ഫാന, അഹമ്മദ് മുസമ്മില്‍, അഹമ്മദ് ജസീല്‍ (പി.എ കോളേജ് മംഗളൂരു), ആഷിക്ക് അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ബീഫാത്തിമ കുന്നില്‍, താഹിറ കുന്നില്‍, ജമീല കുന്നില്‍, റംല കുന്നില്‍, പരേതനായ മുഹമ്മദ് കുന്നില്‍.

Related Articles
Next Story
Share it