പ്രഥമ ഖാദര്‍ കുന്നില്‍ സ്മാരക എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ആയിഷ സല്‍മക്ക് സമ്മാനിച്ചു

പരവനടുക്കം: പ്രവാസ-വിപ്രവാസലോകത്ത് സാമൂഹ്യ സാംസ്‌കാരിക കലാ-കായിക വിദ്യാഭ്യാസ-തൊഴില്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മെന്ററും രക്ഷാധികാരിയുമായിരുന്ന ഖാദര്‍കുന്നിലിന്റെ സ്മരണാര്‍ത്ഥം യുനൈറ്റഡ് പരവനടുക്കം പ്രഖ്യാപിച്ച പ്രഥമ ഖാദര്‍കുന്നില്‍ സ്മാരക വിദ്യാഭ്യാസ ആച്ചീവ്‌മെന്റ് അവാര്‍ഡും മൊമന്റോയും 2022ലെ നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ 206-ാം റാങ്ക് നേടിയ ഡോ. ആയിഷ സല്‍മക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്ത് നാടിന്റെ ഉയര്‍ച്ച എന്നും ആവേശമായി കണ്ടിരുന്ന ഖാദര്‍കുന്നിലിന്റെ പേരില്‍ ഇത്തരമൊരവാര്‍ഡ് പ്രഖ്യാപിച്ച യുണൈറ്റഡ് പരവനടുക്കം മാതൃകയാണെന്ന് അവാര്‍ഡും […]

പരവനടുക്കം: പ്രവാസ-വിപ്രവാസലോകത്ത് സാമൂഹ്യ സാംസ്‌കാരിക കലാ-കായിക വിദ്യാഭ്യാസ-തൊഴില്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മെന്ററും രക്ഷാധികാരിയുമായിരുന്ന ഖാദര്‍കുന്നിലിന്റെ സ്മരണാര്‍ത്ഥം യുനൈറ്റഡ് പരവനടുക്കം പ്രഖ്യാപിച്ച പ്രഥമ ഖാദര്‍കുന്നില്‍ സ്മാരക വിദ്യാഭ്യാസ ആച്ചീവ്‌മെന്റ് അവാര്‍ഡും മൊമന്റോയും 2022ലെ നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ 206-ാം റാങ്ക് നേടിയ ഡോ. ആയിഷ സല്‍മക്ക് സമ്മാനിച്ചു.
വിദ്യാഭ്യാസ രംഗത്ത് നാടിന്റെ ഉയര്‍ച്ച എന്നും ആവേശമായി കണ്ടിരുന്ന ഖാദര്‍കുന്നിലിന്റെ പേരില്‍ ഇത്തരമൊരവാര്‍ഡ് പ്രഖ്യാപിച്ച യുണൈറ്റഡ് പരവനടുക്കം മാതൃകയാണെന്ന് അവാര്‍ഡും മൊമന്റോയും ഡോ: ആയിഷാ സല്‍മക്ക് നല്‍കിക്കൊണ്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനല്‍ സെക്രട്ടറിയുമായ എന്‍ എ ബദറുല്‍ മുനീര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ യുണൈറ്റഡ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് എം എ മനാസ് അധ്യക്ഷതവഹിച്ചു. ക്ലബ് സഹകാരികളായ സി.എം.എസ്. ഖലീല്‍, സി. എല്‍. സാലിഹ്, സലീം, ജാഫര്‍, അബ്ദുല്‍ റഹ്‌മാന്‍, ബാസിം, തന്‍സീം, മുബീന്‍ സംസാരിച്ചു. ഡോ. ആയിഷ സല്‍മ മറുപടി പ്രസംഗം നടത്തി. ക്ലബ്ബ് സെക്രട്ടറി നവാല്‍ മാട്ടില്‍ സ്വാഗതവും ക്ലബ്ബ് ട്രഷറര്‍ റഖീബ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it