ജീവിത പഠനം നിര്‍ത്തി ഖാദറും പടിയിറങ്ങി...

പ്രിയപ്പെട്ടവരുടെ മരണം എല്ലാവര്‍ക്കുമൊരു നോവാണ്. പ്രതീക്ഷിക്കാതെയുള്ള മരണമാകുമ്പോള്‍ നോവ് ഇരട്ടിയാവുന്നു. ഞങ്ങളൂടെ ഖാദറിന്റെ മരണം അങ്ങനെയായിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ ഊര്‍ജസ്വലനായിരുന്നു ഖാദര്‍. തളങ്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളിലെ 82 എസ്.എസ്.എല്‍.സി ബാച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ നിറസാന്നിധ്യമായിരുന്നു ഖാദര്‍. പഠന കാലത്ത് പാവത്താനായിരുന്ന ഖാദര്‍ ജീവിതത്തിലും അങ്ങനെയായിരുന്നു. തളങ്കര നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പ്രഗത്ഭ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ഗോളി മഹ്മൂദിന്റെ സഹോദരന്‍ എന്ന നിലയിലായിരുന്നു ഖാദറിനെ പുറത്തുള്ളവരൊക്കെ അറിഞ്ഞിരുന്നത്. ഭൗതിക പഠനത്തോടൊപ്പം മതപഠനത്തിനും ഏറെ […]

പ്രിയപ്പെട്ടവരുടെ മരണം എല്ലാവര്‍ക്കുമൊരു നോവാണ്. പ്രതീക്ഷിക്കാതെയുള്ള മരണമാകുമ്പോള്‍ നോവ് ഇരട്ടിയാവുന്നു. ഞങ്ങളൂടെ ഖാദറിന്റെ മരണം അങ്ങനെയായിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ ഊര്‍ജസ്വലനായിരുന്നു ഖാദര്‍. തളങ്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളിലെ 82 എസ്.എസ്.എല്‍.സി ബാച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ നിറസാന്നിധ്യമായിരുന്നു ഖാദര്‍. പഠന കാലത്ത് പാവത്താനായിരുന്ന ഖാദര്‍ ജീവിതത്തിലും അങ്ങനെയായിരുന്നു.
തളങ്കര നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പ്രഗത്ഭ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ഗോളി മഹ്മൂദിന്റെ സഹോദരന്‍ എന്ന നിലയിലായിരുന്നു ഖാദറിനെ പുറത്തുള്ളവരൊക്കെ അറിഞ്ഞിരുന്നത്. ഭൗതിക പഠനത്തോടൊപ്പം മതപഠനത്തിനും ഏറെ പ്രാധാന്യം നല്‍കി. സംസാരത്തിലും വേഷത്തിലും അങ്ങേയറ്റം സൂക്ഷ്മത പാലിച്ചായിരുന്നു ജീവിതം. നേരില്‍ കാണുമ്പോഴൊക്കെ വിശേഷങ്ങള്‍ക്കപ്പുറത്ത് പ്രാര്‍ത്ഥനയ്ക്കായിരുന്നു മുന്‍ഗണന. ഗ്രൂപ്പിന്റെ ഓരോ പരിപാടിക്കും എത്തും. തുടക്കം പ്രാര്‍ത്ഥനയാവുമ്പോള്‍ മറ്റാരേയും തേടേണ്ടി വന്നിരുന്നില്ല. ഒരു മാസം മുമ്പുള്ള സായാഹ്നത്തില്‍ ഞങ്ങളുടെ ഗ്രൂപ്പ് ചെയര്‍മാന്‍ ലുക്ക്മാനുല്‍ ഹക്കീമിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഖാദര്‍ ഓടിയെത്തി. വാതോരാതെ സംസാരിച്ചു. അന്നും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയതും ഞങ്ങളുടെ പ്രിയപ്പെട്ട ഖാദര്‍ തന്നെയായിരുന്നു. ഇനിയും ഒരുപാട് പറയാനുണ്ട് ഖാദറിനെപ്പറ്റി. ഇനിയൊരു ഗെറ്റുഗദര്‍ ഞങ്ങളുടെ മുന്നിലുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു.
'ഓ, അപ്പോള്‍ എല്ലാവരേയും വീണ്ടും നമുക്കൊത്തൊരുമിച്ച് കാണാമല്ലോ...? അല്ലാഹു എത്രയും പെട്ടന്ന് അതിന് തൗഫീഖ് ചെയ്യട്ടെ' എന്ന മറുപടിയായിരുന്നു. ആരെയും വെറുപ്പിക്കാതെ എല്ലാവരെയും ഏറെ സ്‌നേഹിച്ച ഖാദറിന്റെ മയ്യത്ത് രാത്രി പത്തോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ എത്തിച്ചപ്പോള്‍ ജനാസ നമസ്‌ക്കാരത്തിനുള്ളവരുടെ പെരുപ്പം തന്നെ അതിന് തെളിവായി. റമദാനിലെ അവസാനത്തെ രാത്രികളിലൊന്ന് ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ചുള്ള രാവില്‍. സത്യസന്ധരായ എല്ലാവരും ആഗ്രഹിക്കുന്ന ഒരു രാവ്.
മരണപ്പെടണമെങ്കില്‍ പുണ്യരാവില്‍ തന്നെ മരിക്കണമെന്നാഗ്രഹിക്കുന്നവര്‍. ജീവിതത്തില്‍ പരിശുദ്ധിയോടെ സത്യസന്ധതയുമായി മാത്രം ജീവിച്ച ഖാദറിനെ അല്ലാഹു ഏറ്റെടുത്തത് പുണ്യനാളിലായിരുന്നു. അതവന്‍ ജീവിതത്തിലുടനീളം കാണിച്ച പ്രവര്‍ത്തനം കൊണ്ടായിരിക്കാം. ഇനി ഒരു ഗെറ്റുഗദറിന് ഖാദര്‍ കാത്തിരുന്നില്ല. ഞങ്ങളുടെ ഗ്രൂപ്പില്‍ നിന്ന്, സഹപാഠി ജീവിതത്തിന്റെ പടിയിറങ്ങി പോയിരിക്കുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന സഹപാഠികളായ ജലാല്‍, മൊയ്തു, മൈമൂന എന്നിവര്‍ക്കൊപ്പം.
മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നു...

-ഷാഫി തെരുവത്ത്

Related Articles
Next Story
Share it