ഭൗതിക ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി ഖാദര്‍ യാത്രയായി

കൊടക്കാട്: വെള്ളച്ചാലിലെ സി.പി.എമ്മിന്റെയും ട്രേഡ് യൂണിയന്റെയും നേതാവായിരുന്ന നങ്ങാരത്ത് അബ്ദുല്‍ഖാദര്‍ (75) അന്തരിച്ചു. ഭൗതിക ശരീരം പരിയാരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കരിവെള്ളൂര്‍ ബസാറിലെ മണ്ണ് തേച്ച ചുമരില്‍ ചുണ്ണാമ്പു കൊണ്ട് അടിയന്തിരാവസ്ഥ അറബിക്കടലില്‍; ഇന്ത്യ എന്നാല്‍ ഇന്ദിരയല്ല എന്ന് എഴുതിയത് അദ്ദേഹമായിരുന്നു. ഇത് പിന്നീട് ചരിത്രരേഖയായി. ഭാര്യ: കല്യാണി. മക്കള്‍: ഷൈനി, രേഷ്മ. മരുമക്കള്‍: സതീശന്‍ (ചെറുതാഴം), സുകേഷ് (ചോമ്പാല, വടകര) സഹോദരങ്ങള്‍: അബ്ദുല്ല (പെരിങ്ങോം), മറിയം (വെള്ളച്ചാല്‍).

Related Articles
Next Story
Share it