ഖാദര്‍ ബങ്കര ആത്മാര്‍ത്ഥതയുള്ള നേതാവ്-എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഖാദര്‍ ബങ്കര ആത്മാര്‍ത്ഥതയോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് ധീരമായ നേതൃത്വം നല്‍കിയ നേതാവുമായിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഖാദര്‍ ബങ്കര അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈന്‍ കേരള സ്റ്റേറ്റ് കെ.എം.സി.സി സ്ഥാപക പ്രസിഡണ്ട്, മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം സെക്രട്ടറി, മുനിസിപ്പല്‍ ട്രഷറര്‍, […]

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഖാദര്‍ ബങ്കര ആത്മാര്‍ത്ഥതയോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് ധീരമായ നേതൃത്വം നല്‍കിയ നേതാവുമായിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഖാദര്‍ ബങ്കര അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈന്‍ കേരള സ്റ്റേറ്റ് കെ.എം.സി.സി സ്ഥാപക പ്രസിഡണ്ട്, മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം സെക്രട്ടറി, മുനിസിപ്പല്‍ ട്രഷറര്‍, വൈസ് പ്രസിഡണ്ട്, നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴചവെക്കാനും ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനും ഖാദര്‍ ബങ്കര ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും ഖാദര്‍ ബങ്കരയുടെ വിയോഗം മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് കെ.എം. ബഷീര്‍ തൊട്ടാന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, അബ്ബാസ് ബീഗം, അഡ്വ.വി.എം. മുനീര്‍, എ.എ. അസീസ്, ഹനീഫ് നെല്ലിക്കുന്ന്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, എം.എച്ച്. അബ്ദുല്‍ ഖാദര്‍, അഷറഫ് എടനീര്‍, ഹാരിസ് ബെദിര, അജ്മല്‍ തളങ്കര, മൊയ്തീന്‍ കൊല്ലമ്പാടി പ്രസംഗിച്ചു.

Related Articles
Next Story
Share it