ഓര്‍മ്മകളില്‍ നിറഞ്ഞ് കെ.ജി മാരാര്‍
കെ.ജി മാരാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 27 വര്‍ഷം പൂര്‍ത്തിയാവുന്നു. അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ മടിക്കൈ കമ്മാരന്‍ സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് ഹാളില്‍ സംശുദ്ധ രാഷ്ട്രീയവും കെ.ജി മാരാറൂം എന്ന വിഷയത്തില്‍ വ്യത്യസ്ത രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന സംവാദസദസ്സ് നടക്കുകയാണ്. ഇന്നത്തെ പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ കേട്ടറിഞ്ഞ വിവരം മാത്രമേ ഉണ്ടാകാന്‍ തരമുള്ളൂ. നേരിട്ട് കണ്ടറിഞ്ഞ അറിവുകള്‍ കുറവായിരിക്കും. മാരാര്‍ജിക്ക് തൊട്ടുമുന്‍പ് കാസര്‍കോട്-കാഞ്ഞങ്ങാട് പ്രദേശത്ത് ഭാരതീയ ജനസംഘനത്തിന്റെ ആധികാരിക വക്താവായി വന്നുകൊണ്ടിരുന്നത് രണ്ടുവര്‍ഷം മുന്‍പ് അന്തരിച്ച പരമേശ്വര്‍ജി […]
കെ.ജി മാരാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 27 വര്‍ഷം പൂര്‍ത്തിയാവുന്നു. അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ മടിക്കൈ കമ്മാരന്‍ സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് ഹാളില്‍ സംശുദ്ധ രാഷ്ട്രീയവും കെ.ജി മാരാറൂം എന്ന വിഷയത്തില്‍ വ്യത്യസ്ത രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന സംവാദസദസ്സ് നടക്കുകയാണ്. ഇന്നത്തെ പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ കേട്ടറിഞ്ഞ വിവരം മാത്രമേ ഉണ്ടാകാന്‍ തരമുള്ളൂ. നേരിട്ട് കണ്ടറിഞ്ഞ അറിവുകള്‍ കുറവായിരിക്കും. മാരാര്‍ജിക്ക് തൊട്ടുമുന്‍പ് കാസര്‍കോട്-കാഞ്ഞങ്ങാട് പ്രദേശത്ത് ഭാരതീയ ജനസംഘനത്തിന്റെ ആധികാരിക വക്താവായി വന്നുകൊണ്ടിരുന്നത് രണ്ടുവര്‍ഷം മുന്‍പ് അന്തരിച്ച പരമേശ്വര്‍ജി […]
കെ.ജി മാരാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 27 വര്‍ഷം പൂര്‍ത്തിയാവുന്നു. അദ്ദേഹത്തിന്റെ സ്മൃതിദിനത്തില്‍ മടിക്കൈ കമ്മാരന്‍ സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് ഹാളില്‍ സംശുദ്ധ രാഷ്ട്രീയവും കെ.ജി മാരാറൂം എന്ന വിഷയത്തില്‍ വ്യത്യസ്ത രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന സംവാദസദസ്സ് നടക്കുകയാണ്. ഇന്നത്തെ പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ കേട്ടറിഞ്ഞ വിവരം മാത്രമേ ഉണ്ടാകാന്‍ തരമുള്ളൂ. നേരിട്ട് കണ്ടറിഞ്ഞ അറിവുകള്‍ കുറവായിരിക്കും. മാരാര്‍ജിക്ക് തൊട്ടുമുന്‍പ് കാസര്‍കോട്-കാഞ്ഞങ്ങാട് പ്രദേശത്ത് ഭാരതീയ ജനസംഘനത്തിന്റെ ആധികാരിക വക്താവായി വന്നുകൊണ്ടിരുന്നത് രണ്ടുവര്‍ഷം മുന്‍പ് അന്തരിച്ച പരമേശ്വര്‍ജി ആയിരുന്നു. മാരാര്‍ജിയെ അനുസ്മരിക്കുമ്പോള്‍ പരമേശ്വര്‍ജിയെ കൂടി ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. പരമേശ്വര്‍ജിയെ ആദ്യമായി ഞാന്‍ കാണുന്നത് 1965 കാലഘട്ടത്തിലാണ്. കുമ്പളയിലെ ആ കാലത്തെ ജനസംഘത്തിന്റെ നേതാവായിരുന്ന പരേതനായ എം.എ ഷേണായിയുടെ വീട്ടില്‍ വച്ചായിരുന്നു അത്. ആ കാലത്തെ ജനസംഘ് നേതാക്കള്‍ക്ക് ആദിത്യമരുളിയിരുന്ന വീടായിരുന്നു ആദ്ദേഹത്തിന്റേത്. ഞാന്‍ പില്‍ക്കാലത്ത്ജനസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായപ്പോള്‍ പരമേശ്വര്‍ജിയുടെ സാമീപ്യം അനുഭവിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുതവണ അദ്ദേഹവുമായി ഇടപഴകിയാല്‍ ആര്‍ക്കും പിന്നെ മറക്കാന്‍ കഴിയില്ല. എന്നു മാത്രമല്ല, വീണ്ടും ആ സാമീപ്യത്തിനുള്ള അവസരത്തിനായി കൊതിയോടെ കാത്തിരിക്കും. വളരെ പെട്ടെന്ന് ജനമനസ്സുകളില്‍ ഇടംപിടിക്കുന്ന പെരുമാറ്റവും സംഭാഷണരീതിയുമായിരുന്നു അദ്ദേഹത്തിന്റേത്. ആ കാലത്തെ ജനസംഘ് സ്വാധീനമേഖല എന്ന നിലക്ക് ഈ ഭാഗങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പരമേശ്വര്‍ജിയായിരുന്നു പ്രധാന പ്രഭാഷകന്‍. കേരളത്തിലെ അറിയപ്പെടുന്ന പ്രാസംഗികരുടെ ശ്രേണിയില്‍ നിന്ന് തികച്ചും വ്യത്യസ്തവും ആകര്‍ഷണീയവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ രീതി. അനാവശ്യമായ പദപ്രയോഗങ്ങള്‍ ഒന്നും അതില്‍ ഉണ്ടാവില്ല. വളരെക്കാലം മാതൃഭൂമിയുടെ കാസര്‍കോട് ബ്യൂറോ ചീഫ് ആയിരുന്ന അന്തരിച്ച കെ.എം അഹ്മദ് മാഷ് പരമേശ്വര്‍ജിയുടെ പ്രസംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. മല്ലികാര്‍ജ്ജുന ക്ഷേത്രപരിസരമായിരുന്നു അക്കാലത്ത് പ്രാസംഗികരുടെ വേദി. മന്ദാകിനിയായ നദി എന്ന പോലെ സുഗമമായ ഒരു ഒഴുക്കായിരുന്നു. രണ്ടു മണിക്കൂറില്‍ കുറയാറില്ലായിരുന്നു പരമേശ്വര്‍ജീയുടെ പ്രസംഗങ്ങള്‍. എന്നെ സംബന്ധിച്ചെടുത്തോളം പ്രസംഗത്തിലെ ഉള്ളടക്കത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ആ പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള താല്‍പര്യവും ഉത്സാഹവും അടക്കി വെക്കുക പ്രയാസമായിരുന്നു. ആശയാവതരണത്തിലെ അടുക്കും ചിട്ടയും എന്നപോലെ ഭാഷയുടെ സൗകുമാര്യവും ആകര്‍ഷണീയതയുടെ കാരണങ്ങളില്‍ ഒന്നായിരുന്നു. തന്റെ ആദര്‍ശത്തോട് പൊരുത്തപ്പെടുന്ന തരത്തില്‍ ജീവിതം നയിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞിരുന്നു. വാക്കും പ്രവര്‍ത്തിയും തമ്മില്‍ നല്ല പൊരുത്തമുണ്ടായിരുന്നു. ആ പരമേശ്വര്‍ജിയുടെ കണ്ടെത്തലായിരുന്നു കെ.ജി മാരാര്‍ എന്ന ജനകീയനേതാവ്. ഗുരുശിഷ്യബന്ധമായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്നത്. പ്രായം കൊണ്ട് ഗുരുവായിരുന്നു ആദ്യം വിട പറയേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചത് മറിച്ചായിരുന്നു. താന്‍ വളരെ പ്രതീക്ഷയോടെ കൈപിടിച്ച് വളര്‍ത്തി വലുതാക്കി സമൂഹത്തിന് സംഭാവന ചെയ്ത തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്റെ ഭൗതികശരീരം അകാലത്തില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് എരിഞ്ഞമരുന്നത് നോക്കി കണ്ണു നിറച്ചു നിന്നിരുന്ന പരമേശ്വര്‍ജിയുടെ രൂപം ഇന്നും എന്റെ മനസ്സില്‍ മങ്ങാതെ, മായാതെ തെളിഞ്ഞുനില്‍ക്കുന്നു. ചെയ്തുതീര്‍ക്കാന്‍ കുറേ ബാക്കി വെച്ച ഞങ്ങളെയൊക്കെ അനാഥരാക്കി പോയ മാരാര്‍ജിയുടെ വേര്‍പാട് എന്റെ തലമുറയില്‍പെട്ട പ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അത്രത്തോളം ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹത്തെ. കാസര്‍കോട് പ്രദേശത്ത് വന്നാല്‍ പോകുന്നതുവരെ ഞാന്‍ കൂടെയുണ്ടാകുമായിരുന്നു. ഒരുവര്‍ഷത്തെ തിരുവോണനാളില്‍ മാരാര്‍ജി കാസര്‍കോട് എത്തിയിട്ടുണ്ട് എന്നറിഞ്ഞ ഉടനെ പോയി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. ഇത്തവണത്തെ ഓണസദ്യ എന്റെ വീട്ടില്‍ ആകാമെന്ന് പറഞ്ഞ് അദ്ദേഹം സമ്മതിച്ചു. ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. എന്റെ കുടുംബാംഗങ്ങള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. അവിടെ ചെലവഴിച്ച കേവലം ഒരു മണിക്കൂര്‍ സമയം കൊണ്ട് ജനസംഘം ആയോ സംഘം ആയോ ഒരു ബന്ധവും ഇല്ലാതിരുന്ന എന്റെ സഹോദരിമാരുടെ മനസ്സിലും സ്ഥാനം പിടിച്ചിരുന്നു.
മഞ്ചേശ്വരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ പരിമിതമായ സൗകര്യമുള്ള എന്റെ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. അവധിക്കാലം ആയതുകൊണ്ട് വീട്ടുകാരെല്ലാം അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഞാനും ടി.ആര്‍.കെ ഭട്ടും മാരാര്‍ജിയും മാത്രം. കാലത്ത് ഒരുകട്ടന്‍ കാപ്പി വേണം. അത് ഞാന്‍ തയ്യാറാക്കികൊടുക്കുമായിരുന്നു അതു കഴിഞ്ഞാല്‍ ചൂടുവെള്ളത്തില്‍ കുളി. പിന്നെ പത്രം. ഇത്രയും ആയാല്‍ മതി. വേറെയൊന്നും കിട്ടിയില്ലെങ്കിലും വിരോധമില്ല ഇതായിരുന്നു പതിവ്. മത്സരിക്കാന്‍ വരുമ്പോള്‍ ഒരു ജോഡി ഷര്‍ട്ടും മുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പ് സമയമായാല്‍ ഇതു മതിയാവില്ല എന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ കുമ്പളയിലെ മാരാര്‍ജിയെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഉമേഷ് പൈയോട് വിവരം പറഞ്ഞു. അദ്ദേഹം വന്ന് മാരാര്‍ജി യെയും കൂട്ടി കാസര്‍കോട്ട് ഖാദി കടയില്‍ പോയി നാലു ജോഡി ഷര്‍ട്ടും മുണ്ടും വാങ്ങി കൊടുത്തു. 1991ലെ മഞ്ചേശ്വരത്തെ മത്സരം പോലെയുള്ള ഒരു തിരഞ്ഞെടുപ്പ് അതിനു മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല. എട്ടു പഞ്ചായത്തുകളിലെ ആദ്യപര്യടനം പൂര്‍ത്തിയാക്കുമ്പോഴേക്കും മഞ്ചേശ്വരം മണ്ഡലം മാരാര്‍ജിയുടെ ഉള്ളം കയ്യില്‍ ഒതുക്കിയ പോലുള്ള ഒരു അനുഭവം. ഇവിടുത്തെ അടക്കാ കര്‍ഷകരുടെ അടയാളമായ പാളത്തൊപ്പി തലയിലിട്ട് കൊണ്ടും കൊടുത്തും മാരാര്‍ജി നടത്തിയ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍ എത്തിക്കൊണ്ടിരുന്നു. നേതാക്കളുടെ ഒരു പട തന്നെ മഞ്ചേശ്വരത്ത് ഒഴുകിയെത്താന്‍ തുടങ്ങി. എല്‍.കെ അദ്വാനിജി പങ്കെടുത്ത പതിനായിരങ്ങളുടെ കുമ്പളയിലെ പൊതുസമ്മേളനം. ഇതൊക്കെ ആകുമ്പോഴേക്കും ശത്രുപാളയത്തില്‍ ആശങ്കയും അടക്കം പറച്ചിലുമുണ്ടായി- ഇക്കുറി മാരാര്‍ ജയിച്ചു കയറും. അങ്ങനെ നാടും നഗരവും തിരഞ്ഞെടുപ്പ് ചൂടിന്റെ പാരമ്യത്തില്‍ എത്തിയപ്പോഴാണ് ഇടിവെട്ടും പോലെ രാജീവ് ഗാന്ധി വധിക്കപ്പെട്ട വാര്‍ത്ത വരുന്നത്. തിരഞ്ഞെടുപ്പ് നീട്ടി വെക്കുന്നു. ഞാനും കൃഷ്ണദാസും കുമ്പളയിലെ ഒരു ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വാര്‍ത്ത വരുന്നത്. അത് ഞങ്ങളെ മാത്രമല്ല നിരാശപ്പെടുത്തിയത്. ആത്മാര്‍ത്ഥതയും സമര്‍പ്പണ ഭാവവും കൊണ്ട് തിരഞ്ഞെടുപ്പ് രംഗം സമ്പന്നമാക്കിയ മുഴുവന്‍ പ്രവര്‍ത്തകരെയും നിരാശപ്പെടുത്തി. ഞാന്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു സത്യമുണ്ട്. ഒരുപക്ഷേ ആദ്യഘട്ടത്തില്‍ത്തന്നെ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു.
അന്ന് വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ 1072 വോട്ടിനാണ് മാരാര്‍ജി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മ്ലാനതയൊന്നും മുഖത്ത് കാണിക്കാത്ത മാരാര്‍ജി അടുത്തദിവസം തന്നെ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു അവലോകനം നടത്തി. ഓരോ ബൂത്തിലെയും പോള്‍ ചെയ്യാന്‍ ബാക്കിയുള്ള കണക്കെടുത്തു. ഏകദേശം 4000 വോട്ട് പോള്‍ ചെയ്യാന്‍ ബാക്കി. മാരാര്‍ജി ഭാവമാറ്റം ഒന്നും മുഖത്ത് കാണിക്കാതെ ഒറ്റ കാര്യമേ ചോദിച്ചുള്ളൂ. അപ്പോള്‍ എന്നെ ആരാണ് പരാജയപ്പെടുത്തിയത്.
വിജയിയെ മാത്രം അംഗീകരിക്കുന്ന ഈ ലോകത്ത് പരാജിതര്‍ക്ക് എന്ത് സ്ഥാനം. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലക്ക് തന്റെ ഭാഗം നന്നായി അഭിനയിച്ച, കൃതാര്‍ത്ഥതയോടെ മറ്റൊരു തിരഞ്ഞെടുപ്പിന് കാത്തുനില്‍ക്കാതെ എന്നെന്നേക്കുമായി ഈ ലോകത്തോട് യാത്ര പറഞ്ഞു. ആ പുണ്യാത്മാവിന് നിത്യ ശാന്തി നേരുന്നു.
വി. രവീന്ദ്രന്‍