അഷ്‌റഫിന്റെ വേര്‍പാട് സംഘടനക്ക് തീരാനഷ്ടമെന്ന് കെസെഫ്

ദുബായ്: കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ കെസെഫ് ഓഡിറ്ററും സംഘടനയുടെ സജീവ സാന്നിധ്യവുമായിരുന്ന അഷ്‌റഫ് എയ്യളയുടെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടമാണെന്ന് ഗവേണിംഗ് കൗണ്‍സില്‍ യോഗം അനുസ്മരിച്ചു. വൈസ് ചെയര്‍മാന്‍ തമ്പാന്‍ പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സംഘടന ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ത്ഥമായി നിറവേറ്റുന്ന വ്യക്തിയെയാണ് സംഘടനയ്ക്ക് നഷ്ടമായതെന്നും കോവിഡ് കാലത്ത് അനേകം ആളുകള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അഷ്‌റഫ് മുന്‍നിരയില്‍ ഉണ്ടായിരുന്നുവെന്നും യോഗം അനുസ്മരിച്ചു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ […]

ദുബായ്: കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ കെസെഫ് ഓഡിറ്ററും സംഘടനയുടെ സജീവ സാന്നിധ്യവുമായിരുന്ന അഷ്‌റഫ് എയ്യളയുടെ വിയോഗം സംഘടനയ്ക്ക് തീരാനഷ്ടമാണെന്ന് ഗവേണിംഗ് കൗണ്‍സില്‍ യോഗം അനുസ്മരിച്ചു. വൈസ് ചെയര്‍മാന്‍ തമ്പാന്‍ പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സംഘടന ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ത്ഥമായി നിറവേറ്റുന്ന വ്യക്തിയെയാണ് സംഘടനയ്ക്ക് നഷ്ടമായതെന്നും കോവിഡ് കാലത്ത് അനേകം ആളുകള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അഷ്‌റഫ് മുന്‍നിരയില്‍ ഉണ്ടായിരുന്നുവെന്നും യോഗം അനുസ്മരിച്ചു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ അമീര്‍ കല്ലട്ര, വൈസ് ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ബേക്കല്‍, ഷൗക്കത്ത് പൂച്ചക്കാട്. സെക്രട്ടറി ഹുസൈന്‍ പടിഞ്ഞാര്‍. നിയാസ്, മുന്‍ ചെയര്‍മാന്‍. എസ്. കെ. അബ്ദുല്ല, നിസാര്‍ തളങ്കര, മുന്‍ ട്രഷറര്‍ അസ്‌ലം പടിഞ്ഞാര്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അബ്ബാസ്. ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളായ തമ്പാന്‍ അണിഞ്ഞ, ലോഹിതദാസ്, മാത്യു, സുബൈര്‍ അബ്ദുല്ല, താഹിര്‍, വിനോദ്, എം.സി ഹനീഫ, അസീസ്, സുരേഷ് കാശി സംസാരിച്ചു.

Related Articles
Next Story
Share it