കെസെഫ് സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണം നടത്തി

ഷാര്‍ജ: കാസര്‍കോട് എക്‌സ്പാട്രിയേറ്റ് സോഷ്യോ എക്കണോമിക് ഫോറം (കെസെഫ്) സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണവും കുടുംബ സംഗമവും നടത്തി. കെസെഫ് അംഗങ്ങളുടെ മക്കള്‍ക്കുള്ള 2021-22 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി വിജയിച്ച കുട്ടികള്‍ക്കാണ് ഗോള്‍ഡ് മെഡലുകളും അവാര്‍ഡുകളും വിതരണം ചെയ്തത്. കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. കെസെഫ് ചെയര്‍മാന്‍ നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. കെസെഫ് വനിതാ വിങ് രൂപീകരണവും കെസെഫ് […]

ഷാര്‍ജ: കാസര്‍കോട് എക്‌സ്പാട്രിയേറ്റ് സോഷ്യോ എക്കണോമിക് ഫോറം (കെസെഫ്) സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണവും കുടുംബ സംഗമവും നടത്തി. കെസെഫ് അംഗങ്ങളുടെ മക്കള്‍ക്കുള്ള 2021-22 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി വിജയിച്ച കുട്ടികള്‍ക്കാണ് ഗോള്‍ഡ് മെഡലുകളും അവാര്‍ഡുകളും വിതരണം ചെയ്തത്. കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. കെസെഫ് ചെയര്‍മാന്‍ നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. കെസെഫ് വനിതാ വിങ് രൂപീകരണവും കെസെഫ് വാര്‍ഷിക മെഗാ പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു. വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന-നൃത്ത പരിപാടികള്‍ സംഗമത്തില്‍ ശ്രദ്ധേയമായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ. എ റഹീം, ജനറല്‍ സെക്രട്ടറി ടി.വി നാസര്‍, ബാബു വര്‍ഗീസ്, ഡോ. പ്രമോദ് മഹാജന്‍, മുഹമ്മദ് അമീന്‍, ബാലകൃഷ്ണന്‍. കെ, പ്രഭാകരന്‍ അമ്പലത്തറ, റാഫി പട്ടേല്‍, മാധവന്‍ അന്നിഗ, മുഹമ്മദ് കുഞ്ഞി ബേക്കല്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ബഷീര്‍ കിന്നിങ്കാര്‍, കെ.എച്ച്.എം അഷ്റഫ് സീലാന്‍ഡ് മുനീര്‍ പ്രസംഗിച്ചു. ഹംസ തൊട്ടി, വി. നാരായണന്‍ നായര്‍, ഹനീഫ്, ഷൗക്കത്ത്, അബ്ദുല്ല, ജബ്ബാര്‍ ബൈദല, സുബൈര്‍ അബ്ദുല്ല, ശിവകുമാര്‍, സുരേഷ് കാശി, ശശിധരന്‍ നായര്‍, മാധവന്‍ തച്ചങ്ങാട്, നിയാസ്, അഷ്ഫാഖ്, വിനോദ്, താഹിര്‍ അലി, മുഹമ്മദ് കുഞ്ഞി നേതൃത്വം നല്‍കി.

Related Articles
Next Story
Share it