ദുബായ്: യു.എ.ഇ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫ് 2019-2020 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ 80 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക് നേടി വിജയിച്ച കെസെഫ് മെമ്പര്‍മാരുടെ മക്കള്‍ക്ക് സ്വര്‍ണ മെഡലും ഉപഹാരവും സമ്മാനിച്ചു. കെസഫ് ചെയര്മാന് മഹമൂദ് ബങ്കര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറല്‍ മാധവന് അണിഞ്ഞ സ്വാഗതവും വൈസ് ചെയര്‍ന്മാരായ മുഹമ്മദ് കുഞ്ഞി ബേക്കല്‍, ഷൗക്കത്ത് പൂച്ചക്കാട്, സെക്രട്ടറിമാരായ ഹുസൈന് പടിഞ്ഞാര്‍, നിയാസ് ചെടി കമ്പനി, ഗവേണിങ്ങ് കൗണ്‍സില്‍ അംഗം നാരായണന് നായര്‍, സ്കൊളാസ്റ്റിക്ക് കണ്‍വീനര്‍ സുബൈര്‍ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ അമീര്‍ കല്ലട്ര നന്ദി പറഞ്ഞു.