കോവിഡ്: കേരളത്തിന് കൈത്താങ്ങായി കെസെഫ്

ദുബായ്: കോവിഡ്- 19 ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി കാസര്‍കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ കെസെഫ് രംഗത്തെത്തി. വിവിധ ആസ്പത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളും കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ ഡയറക്ടര്‍ ഒ.വി. മുസ്തഫക്ക് കൈമാറി. കെസെഫ് സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, വൈസ് ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ബേക്കല്‍, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍, സെക്രട്ടറി നിയാസ് ചേടികമ്പനി എന്നിവരുടെ സാന്നിധ്യത്തിലാണ് ഉപകരണങ്ങള്‍ കൈമാറിയത്.

Related Articles
Next Story
Share it