യാത്രാവിലക്കിനെ തുടര്‍ന്ന് കുടുങ്ങിയവര്‍ക്ക് ആശ്വാസം പകരണമെന്ന് മുഖ്യമന്ത്രിയോട് കെസെഫ്

ദുബായ്: സൗദി അറേബ്യ, കുവൈത്ത് യാത്രക്കിടെ യു.എ.ഇ.യില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികള്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യു.എ.ഇ. കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫ്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ സൗദിയും കുവൈത്തും മുന്‍ കരുതല്‍ നടപടി ഊര്‍ജ്ജിതമാക്കിയതോടെയാണ് നിരവധി പ്രവാസി മലയാളികള്‍ യു.എ.ഇയില്‍ കുടുങ്ങിയത്. ഫെബ്രവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പടുത്തിയത്. ഫെബ്രവരി രണ്ട് മുതല്‍ ഇന്ത്യയും യു.എ.ഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് […]

ദുബായ്: സൗദി അറേബ്യ, കുവൈത്ത് യാത്രക്കിടെ യു.എ.ഇ.യില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികള്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യു.എ.ഇ. കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫ്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ സൗദിയും കുവൈത്തും മുന്‍ കരുതല്‍ നടപടി ഊര്‍ജ്ജിതമാക്കിയതോടെയാണ് നിരവധി പ്രവാസി മലയാളികള്‍ യു.എ.ഇയില്‍ കുടുങ്ങിയത്. ഫെബ്രവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പടുത്തിയത്. ഫെബ്രവരി രണ്ട് മുതല്‍ ഇന്ത്യയും യു.എ.ഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയും അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തി. മഹാമാരിയേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് എങ്ങനെയും കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെ, അപ്രതീക്ഷിതമായി വന്ന യാത്രാ വിലക്കില്‍ നൂറുകണക്കിന് പ്രവാസി മലയാളികളാണ് ദുരിതത്തിലായത്. ഭക്ഷണവും താമസവും തന്നെയാണ് കൂടുതലാളുകളുടെയും പ്രശ്‌നം.
ദുബായ്, സൗദി യാത്രയ്ക്ക് 1800 ദിര്‍ഹവും 2400 ദിര്‍ഹം വിമാന ടിക്കറ്റ് ഇനത്തില്‍ മാത്രവും സൗദി യാത്രികര്‍ ചെലവഴിച്ചു കഴിഞ്ഞു. മറ്റുചെലവുകള്‍ വേറെയും. നിനച്ചിരിക്കാതെ യു.എ.ഇയില്‍ തങ്ങുന്ന ഒരോ ദിവസവും വരുന്ന അധിക ചെലവാണ് ഇപ്പോഴത്തെ വലിയ ബാധ്യത. യു.എ.ഇ യില്‍ കുടുങ്ങിയ മലയാളികളുടെ വിഷമാവസ്ഥകള്‍ നോര്‍ക്ക അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആശ്വാസ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. യു.എ.ഇ.യില്‍ തങ്ങുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസെഫ് ചെയര്‍മാന്‍ ബി.എ. മഹമൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട്ര, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it