പെട്രോള്‍, ഡീസല്‍, പാചക വാതകം.. ഒടുവില്‍ മണ്ണെണ്ണയും; റേഷന്‍ മണ്ണെണ്ണയ്ക്ക് ലിറ്ററിന് എട്ട് രൂപ കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി. ലിറ്ററിന് എട്ട് രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടിയിട്ടുണ്ട്. മണ്ണെണ്ണയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരമായിരിക്കും നവംബര്‍ മാസം മുതല്‍ മണ്ണെണ്ണ ലഭിക്കുക. പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ […]

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി. ലിറ്ററിന് എട്ട് രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടിയിട്ടുണ്ട്. മണ്ണെണ്ണയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

പുതിയ നിരക്ക് പ്രകാരമായിരിക്കും നവംബര്‍ മാസം മുതല്‍ മണ്ണെണ്ണ ലഭിക്കുക. പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ ഈടാക്കുക. മുന്‍ഗണനാ മുന്‍ഗണനേതര ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വില നല്‍കേണ്ടി വരും. 45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, രണ്ടര ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്ക് 51 രൂപയാണ്. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും.

അതിനിടെ പെട്രോളിന് ഇന്നും വില കൂട്ടിയിട്ടുണ്ട്. 37 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോളിന് തിരുവനന്തപുരത്ത് 112.41 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിന്‍ഡറിന് തിങ്കളാഴ്ച 268 രൂപ കൂട്ടിയിരുന്നു. കൊച്ചിയില്‍ 1994 രൂപയാണ് സിലിണ്ടര്‍ വില. വീട്ടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന 14.02 കിലോ ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 906.50 രൂപയില്‍ തുടരുകയാണ്.

Related Articles
Next Story
Share it