അണങ്കൂറിലെ മണ്ണെണ്ണ ഗോഡൗണിലെ തീപ്പിടിത്തം; വീട്ടുടമയും സഹോദരനും ഒളിവില്‍

കാസര്‍കോട്: അണങ്കൂര്‍ സ്‌ക്കൗട്ട് ഭവന് സമീപം മണ്ണെണ്ണ ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന ഇരുനില വീട്ടിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. വീട്ടുടമയും സഹോദരനും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമ ഓലത്തിരി അബ്ദുല്ല, സഹോദരന്‍ മുനീര്‍ എന്നിവരാണ് ഒളിവില്‍ പോയത്. ശനിയാഴ്ച്ച വൈകിട്ടാണ് തീപ്പിടിത്തമുണ്ടായത്. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. വീടിന് മുന്നില്‍ അനധികൃതമായി ആറ് പ്ലാസ്റ്റിക് സംഭരണികളില്‍ സൂക്ഷിച്ച മണ്ണെണ്ണക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ വീട്ടിലേക്കും പടരുകയായിരുന്നു. ഫോറന്‍സിക് പരിശോധന ഫലം വന്നതിന് […]

കാസര്‍കോട്: അണങ്കൂര്‍ സ്‌ക്കൗട്ട് ഭവന് സമീപം മണ്ണെണ്ണ ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന ഇരുനില വീട്ടിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. വീട്ടുടമയും സഹോദരനും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമ ഓലത്തിരി അബ്ദുല്ല, സഹോദരന്‍ മുനീര്‍ എന്നിവരാണ് ഒളിവില്‍ പോയത്. ശനിയാഴ്ച്ച വൈകിട്ടാണ് തീപ്പിടിത്തമുണ്ടായത്. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. വീടിന് മുന്നില്‍ അനധികൃതമായി ആറ് പ്ലാസ്റ്റിക് സംഭരണികളില്‍ സൂക്ഷിച്ച മണ്ണെണ്ണക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ വീട്ടിലേക്കും പടരുകയായിരുന്നു. ഫോറന്‍സിക് പരിശോധന ഫലം വന്നതിന് ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it