സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെട്ടേറ്റ് മരിച്ചു

ജീസാന്‍: സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെടിയേറ്റ് മരിച്ചു. ബഖാലയില്‍ ജീവനക്കാരനായ മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശിയും പുള്ളിയില്‍ അബ്ദുഹാജി - ഫാത്തിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് അലി പുള്ളിയില്‍ (52) ആണ് കഴുത്തിന് േെവട്ടറ്റ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അബൂ അരീഷ് - സബ്യ റൂട്ടില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള ഹകമി മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കിടയിലാണ് വെട്ടേറ്റത്. പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ മുഹമ്മദലിയുടെ മൃതദേഹം […]

ജീസാന്‍: സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെടിയേറ്റ് മരിച്ചു. ബഖാലയില്‍ ജീവനക്കാരനായ മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശിയും പുള്ളിയില്‍ അബ്ദുഹാജി - ഫാത്തിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് അലി പുള്ളിയില്‍ (52) ആണ് കഴുത്തിന് േെവട്ടറ്റ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അബൂ അരീഷ് - സബ്യ റൂട്ടില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള ഹകമി മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കിടയിലാണ് വെട്ടേറ്റത്.

പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ മുഹമ്മദലിയുടെ മൃതദേഹം കണ്ടത്. ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം അബൂ അരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കവര്‍ച്ചക്കാരാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. കടയില്‍ രാത്രി മുഹമ്മദ് അലി തനിച്ചായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കടയിലെ സി.സി.ടി.വി വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികളിലൊരാള്‍ പിടിയിലായെന്ന് പ്രാദേശിക പത്രമായ 'അല്‍ വത്വന്‍' റിപ്പോര്‍ട്ട് ചെയ്തു. 25 വര്ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് അലി. സഹോദരങ്ങളായ ഹൈദര്‍ അലി, അശ്‌റഫ് എന്നിവരും ഇതേ കടയില്‍ ജീവനക്കാരാണ്. ഭാര്യ: ലൈല. മക്കള്‍: മാസില്‍, മുസൈന. മരുമകന്‍: ജുനൈദ്. സഹോദരി മുനീറ.

Related Articles
Next Story
Share it