THEFT I കണ്ണൂരിൽ ലോട്ടറി സ്റ്റാളിൽ നടന്ന മോഷണത്തിൽ17 കാരൻ ഉൾപ്പെടെ രണ്ട് കാസർകോട് സ്വദേശികൾ അറസ്റ്റിൽ

കാസർകോട്: കണ്ണൂർ പാറക്കണ്ടിയിൽ അയ്യപ്പ ലോട്ടറി സ്റ്റാളിൽ നടന്ന മോഷണത്തിൽ17 കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സൗത്ത് കല്ലൂരാവി സ്വദേശിയായ 17 കാരൻ, പള്ളിക്കര മൗവ്വൽ സ്വദേശി കെ. അബ്ദുൾ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.12 ന് രാത്രി ലോട്ടറി സ്റ്റാളിൽ നിന്നും 30,000 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ് ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രതികളെ പിടികൂടിയത്.

കണ്ണൂര്‍ പാറക്കണ്ടി ബിവറേജ് മദ്യശാലക്ക് സമീപത്തെ ശ്രീ അയ്യപ്പന്‍ ലോട്ടറി സ്റ്റാളിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. ജീവനക്കാരന്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

ഇതുസംബന്ധിച്ച ജീവനക്കാന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അബ്ദുള്‍ ലത്തീഫിനെ കോടതി റിമാണ്ട് ചെയ്തു. പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.


Related Articles
Next Story
Share it