കേരള യൂത്ത് ഫുട്‌ബോള്‍: സിറ്റിസണ്‍ ഉപ്പളയും തൃക്കരിപ്പൂര്‍ അക്കാദമിയും ചാമ്പ്യന്‍മാര്‍

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച കേരള യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-13, അണ്ടര്‍-15 വിഭാഗങ്ങളില്‍ സിറ്റിസണ്‍ ഉപ്പളയും അണ്ടര്‍-18 വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയും ചാമ്പ്യന്‍മാരായി.അണ്ടര്‍-13 വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ അക്കാദമിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റിസണ്‍ ഉപ്പള ജേതാക്കളായത്. അണ്ടര്‍-15 വിഭാഗത്തിലും സിറ്റിസന്‍ ഉപ്പള ജേതാക്കളായി. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തൃക്കരിപ്പൂര്‍ അക്കാദമിയേയാണ് പരാജയപ്പെടുത്തിയത്. അണ്ടര്‍-18 വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമി ഒരു ഗോളിന് മൊഗ്രാല്‍ […]

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച കേരള യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-13, അണ്ടര്‍-15 വിഭാഗങ്ങളില്‍ സിറ്റിസണ്‍ ഉപ്പളയും അണ്ടര്‍-18 വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയും ചാമ്പ്യന്‍മാരായി.
അണ്ടര്‍-13 വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ അക്കാദമിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റിസണ്‍ ഉപ്പള ജേതാക്കളായത്. അണ്ടര്‍-15 വിഭാഗത്തിലും സിറ്റിസന്‍ ഉപ്പള ജേതാക്കളായി. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തൃക്കരിപ്പൂര്‍ അക്കാദമിയേയാണ് പരാജയപ്പെടുത്തിയത്. അണ്ടര്‍-18 വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമി ഒരു ഗോളിന് മൊഗ്രാല്‍ സ്‌പോട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി ജേതാക്കളായി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി. എം മുനീര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് വീരമണി ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ മുഖ്യാതിഥിയായി. ഡി.എഫ്.എ ട്രഷറര്‍ അഷ്‌റഫ് ഉപ്പള, ജോ.സെക്രട്ടറി ഷാജി, വൈസ് പ്രസിഡണ്ട് മുരളി മാസ്റ്റര്‍, രാജന്‍ എടാട്ടുമ്മല്‍, ആസിഫ്, പ്രസീദ്, ലത്തീഫ് പെരിയ സംബന്ധിച്ചു. കബീര്‍ കമ്പാര്‍ സ്വാഗതവും സിദ്ദീഖ് ചക്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it