ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി യുവതി അറസ്റ്റില്‍
ബംഗളൂരു: വിമാനം കയറാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായി തര്‍ക്കത്തിനിടെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി യുവതിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി മാനസി സതീബൈനു (31)വിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ 11 ദിവസത്തേക്ക് കോടതി റിമാണ്ട് ചെയ്തു.ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നതെങ്കിലും വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണെന്ന് പൊലീസ് പറഞ്ഞു. സതീബൈനു ബംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകേണ്ടതായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കായി […]

ബംഗളൂരു: വിമാനം കയറാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായി തര്‍ക്കത്തിനിടെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി യുവതിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി മാനസി സതീബൈനു (31)വിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ 11 ദിവസത്തേക്ക് കോടതി റിമാണ്ട് ചെയ്തു.
ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നതെങ്കിലും വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണെന്ന് പൊലീസ് പറഞ്ഞു. സതീബൈനു ബംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകേണ്ടതായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു യുവതി.
വിമാനത്താവളത്തിലെ ജീവനക്കാര്‍ ആറാം നമ്പര്‍ ഗേറ്റിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ് യുവതി വഴക്കിട്ടത്. ഉടന്‍ തന്നെ അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബോംബ് വെക്കുമെന്നും വിമാനത്താവളം പൊട്ടിത്തെറിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. എന്നാല്‍ ജീവനക്കാര്‍ ഇത് കാര്യമാക്കാതെ പരിശോധന തുടര്‍ന്നു. ഇതോടെ വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ജീവന്‍ വേണമെങ്കില്‍ യാത്രക്കാരെ പുറത്തിറക്കണമെന്നും പറഞ്ഞ് യുവതി ബഹളം വെച്ചു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസില്‍ ഏല്‍പ്പിച്ചു. വിമാനത്താവളത്തില്‍ ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ബോംബൊന്നും കണ്ടെത്താനായില്ല.