ഇന്ധന നികുതി കുറക്കില്ലെന്ന് കേരളം; പ്രക്ഷോഭം ശക്തമാക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചെങ്കിലും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേരളം. കേരളം ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹം കേന്ദ്രത്തിനെ കുറ്റപ്പെടുത്തുകയും ചെയ്തു. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി മുപ്പത് രൂപ ഇന്ധന വില വര്‍ധിപ്പിച്ച് പിന്നാലെ വില കുറക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് 5 രൂപ കൊടുക്കുന്നത് പോലെയാണെന്നായിരുന്നു […]

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചെങ്കിലും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേരളം. കേരളം ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹം കേന്ദ്രത്തിനെ കുറ്റപ്പെടുത്തുകയും ചെയ്തു. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി മുപ്പത് രൂപ ഇന്ധന വില വര്‍ധിപ്പിച്ച് പിന്നാലെ വില കുറക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് 5 രൂപ കൊടുക്കുന്നത് പോലെയാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതിനു പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍ വാറ്റ് കുറക്കാന്‍ തയ്യാറായപ്പോള്‍ ഇതിന് തയ്യാറാവാത്ത കേരള നിലപാട് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസമും ത്രിപുരയും കര്‍ണാടകയും ഗോവയും ഗുജറാത്തും മണിപ്പൂരും ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചല്‍പ്രദേശും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും നികുതി കുറക്കുന്നത് കേരളത്തിന് ബാധ്യതയാകുമെന്നുമാണ് ധനമന്ത്രി പറയുന്നത്. കോവിഡിന്റെ അടക്കം വലിയ ബാധ്യത സംസ്ഥാനത്തിന് ഉണ്ട്. മുഖം മിനുക്കാനുള്ള പരിപാടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റേത്. മറ്റ് സംസ്ഥാനങ്ങള്‍ കുറച്ചതിന്റെ കണക്ക് എടുത്തതിന് ശേഷം അതില്‍ മറുപടി പറയാം. അര്‍ഹമായ വിഹിതം കേന്ദ്രം തരേണ്ടതായിരുന്നു. നയപരമായ വിഷയമാണ്, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതല്‍ പറയാം. മറ്റ് സംസ്ഥാനങ്ങള്‍ നികുതി കൂട്ടിയത് പോലെ കേരളം കൂടിയിട്ടില്ലെന്ന് പറഞ്ഞ ധനകാര്യ മന്ത്രി, കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറച്ചതെന്നും മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു.
എക്‌സൈസ് തീരുവ കുറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന് എതിരെ മാത്രമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാറിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു. കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണമെന്നും നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി. നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.