കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന ട്രഷറര്‍ എ.കെ. തോമസ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എ.ജെ.ഷാജഹാന്, കെ.കെ വാസുദേവന്‍, കെ.അഹമ്മദ് ഷെരീഫ്, സംസ്ഥാന സെക്രട്ടറിമാരായ ദേവരാജന്‍, പി.കെ.ബാപ്പു ഹാജി, ബാബു കോട്ടയില്‍, വി.എം.ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.സി ബിന്‍ രാജ്, എ.ജെ റിയാസ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട്, ജോജിന്‍. ടി. ജോയ്, നൗഷാദ് കരിമ്പനക്കല്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സജി.കെ.ജെ സ്വാഗതവും ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.