കേരളവിഷന്‍ ബ്രോഡ്ബാന്റ് സപ്പോര്‍ട്ട് സെന്റര്‍ കാസര്‍കോട്ട് ആരംഭിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്നാമത്തെ കേരളാവിഷന്‍ ബ്രോഡ്ബാന്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ പുതിയ ബസ്സ്റ്റാന്റിനടുത്ത സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗിലെ കെ.സി.എന്‍.ചാനല്‍ ഓഫീസിന് സമീപം ആരംഭിച്ചു. കെ.സി.സി.എല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സി.ഒ.എ. ജില്ലാ സെക്രട്ടറി അജയന്‍ എം.ആര്‍, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍, സി.ഒ.എ. കാസര്‍കോട് മേഖല പ്രസിഡണ്ട് ദിവാകര കെ., […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്നാമത്തെ കേരളാവിഷന്‍ ബ്രോഡ്ബാന്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്റര്‍ പുതിയ ബസ്സ്റ്റാന്റിനടുത്ത സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗിലെ കെ.സി.എന്‍.ചാനല്‍ ഓഫീസിന് സമീപം ആരംഭിച്ചു. കെ.സി.സി.എല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സി.ഒ.എ. ജില്ലാ സെക്രട്ടറി അജയന്‍ എം.ആര്‍, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍, സി.ഒ.എ. കാസര്‍കോട് മേഖല പ്രസിഡണ്ട് ദിവാകര കെ., മേഖല സെക്രട്ടറി സുനില്‍കുമാര്‍, സി.സി.എന്‍ ഡയറക്ടര്‍ ഉസ്മാന്‍ പാണ്ഡ്യാല്‍ സംസാരിച്ചു. സി.സി.എന്‍ വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര സ്വാഗതവും ഡയറക്ടര്‍ അബ്ദുല്ല കുഞ്ഞി എം. നന്ദിയും പറഞ്ഞു. കേരള വിഷന്‍ ടെക്‌നീഷ്യന്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സാങ്കേതിക പിന്തുണയും മികച്ച സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളാവിഷന്‍ ബ്രോഡ്ബാന്റ് സപ്പോര്‍ട്ട് സെന്റര്‍ ആരംഭിച്ചത്. സംസ്ഥാനത്തെ അറുപതാമത്തെ സെന്ററാണിത്. ബ്രോഡ്ബാന്‍ഡ് കേബിള്‍ ടി.വി സംബന്ധമായ മുഴുവന്‍ സേവനങ്ങള്‍, ഉപഭോക്താക്കളുടെ പരാതികള്‍, പ്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍, നോക്കില്‍ (നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍) നിന്ന് ലഭിക്കുന്ന മുഴുവന്‍ സേവങ്ങളും സെന്റര്‍ വഴി ലഭ്യമാകും. 30ലക്ഷം ഡിജിറ്റല്‍ കേബിള്‍ ടി.വി കണക്ഷനുകളുമായി കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളവിഷന്‍. ഡിജിറ്റല്‍ കേബിള്‍ ടി.വിക്ക് പുറമെ ഇന്റര്‍നെറ്റും ടെലിഫോണും കെ ടെല്‍ എന്ന പേരില്‍ മൊബൈല്‍ സിം കാര്‍ഡും കേരളവിഷന്‍ നല്‍കി വരുന്നു. ടെലികോം പ്രോവൈഡര്‍ അല്ലാതെ ഒരു കമ്പനി ഇന്ത്യയില്‍ ആദ്യമായാണ് ഇതുപോലെ മൊബൈല്‍ സിം കാര്‍ഡ് വഴി ഫോണ്‍ സര്‍വീസ് നടപ്പിലാക്കുന്നത്. വരും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.