പോലീസ് സ്റ്റേഷനില്‍ ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ രാജിവെക്കാം; എസ്ഡിപിഐയെ വെല്ലുവിളിച്ച് എഡിജിപി വിജയ് സാഖറെ

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് സ്റ്റേഷനില്‍ ജയ് ശ്രീറാം വിളിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്ന എസ്ഡിപിഐയുടെ ആരോപണത്തിന് മറുപടിയുമായി എഡിജിപി വിജയ് സാഖറെ. കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ താന്‍ പോലീസ് ഉദ്യോഗം രാജിവയ്ക്കുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി. ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത പോലീസ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും അനുസരിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് […]

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് സ്റ്റേഷനില്‍ ജയ് ശ്രീറാം വിളിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്ന എസ്ഡിപിഐയുടെ ആരോപണത്തിന് മറുപടിയുമായി എഡിജിപി വിജയ് സാഖറെ. കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ താന്‍ പോലീസ് ഉദ്യോഗം രാജിവയ്ക്കുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത പോലീസ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും അനുസരിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവിയുടെ ആരോപണം. ഇതിനുപിന്നാലെയാണ് തെളിയിക്കാന്‍ വെല്ലുവിളിച്ച് എഡിജിപി രംഗത്തെത്തിയത്.

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ പിടിയിലായവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നും കൊലപാതകികളെ സഹായിച്ചവരാണെന്നും എഡിജിപി പറഞ്ഞു. സംസ്ഥാന വ്യാപകമായ പ്രതികള്‍ക്കായി റെയ്ഡ് നടക്കുന്നുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും സാഖറെ വ്യക്തമാക്കി.

എസിഡിപിഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവും കൊല്ലപ്പെട്ടത്. ഒരേ രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ആലപ്പുഴയില്‍ രണ്ട് വിഭാഗത്തിലെയും നേതാക്കള്‍ കൊല്ലപ്പെട്ടത്. രാത്രി 11.30ഓടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ രാവിലെ 6.30ഓടെ വീട്ടില്‍ കയറിയാണ് ഒരു സംഘം ബിജെപി നേതാവ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്. ഇരുകൊലപാതകങ്ങളിലും ബിജെപി-എസ്ഡിപിഐ ബന്ധമുള്ളയാളുകളാണ് കസ്റ്റഡിയിലുള്ളത്.

Related Articles
Next Story
Share it