കേരള തുളു അക്കാദമി പുന:സംഘടിപ്പിച്ചു; കെ.ആര്‍. ജയാനന്ദ ചെയര്‍മാന്‍

കാസര്‍കോട്: കെ.ആര്‍. ജയാനന്ദ ചെയര്‍മാനായി കേരള തുളു അക്കാദമി പുന: സംഘടിപ്പിച്ച് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. ചെയര്‍മാന്‍, സെക്രട്ടറി, മൂന്ന് ഒദ്യോഗിക അംഗങ്ങള്‍ ഉള്‍പ്പെടെ 17 അംഗ ഭരണസമിതിയെയാണ് പ്രഖ്യാപിച്ചത്. കാസര്‍കോട് സഹകരണ അസി. രജിസ്ട്രാര്‍ എ. രവീന്ദ്രയാണ് സെക്രട്ടറി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍. അഡ്വ. ജി. ചന്ദ്രമോഹന്‍, കൃഷ്ണവേണി ടീച്ചര്‍, ജോസഫ് ക്രാസ്റ്റ, സി.കെ. അജിത് ചിപ്പാര്‍, ഉദയ […]

കാസര്‍കോട്: കെ.ആര്‍. ജയാനന്ദ ചെയര്‍മാനായി കേരള തുളു അക്കാദമി പുന: സംഘടിപ്പിച്ച് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. ചെയര്‍മാന്‍, സെക്രട്ടറി, മൂന്ന് ഒദ്യോഗിക അംഗങ്ങള്‍ ഉള്‍പ്പെടെ 17 അംഗ ഭരണസമിതിയെയാണ് പ്രഖ്യാപിച്ചത്. കാസര്‍കോട് സഹകരണ അസി. രജിസ്ട്രാര്‍ എ. രവീന്ദ്രയാണ് സെക്രട്ടറി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍. അഡ്വ. ജി. ചന്ദ്രമോഹന്‍, കൃഷ്ണവേണി ടീച്ചര്‍, ജോസഫ് ക്രാസ്റ്റ, സി.കെ. അജിത് ചിപ്പാര്‍, ഉദയ സാരംഗ് എന്‍മകജെ, ഗണേഷ് കാജവദ, ഭുജംഗഷെട്ടി, എ.ചന്ദ്രശേഖരന്‍, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി സുള്ള്യമേ, പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി, അബ്ദുല്ല പൈവളിഗെ, ഗംഗാധരന്‍ ദുര്‍ഗപ്പള്ള എന്നിവരാണ് അംഗങ്ങള്‍.

Related Articles
Next Story
Share it