തീവണ്ടിയിലെ തീവെപ്പ്: ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയിലായി
മുംബൈ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെന്ന് കരുതുന്ന ഷഹറൂഖ് സെയ്ഫി പൊലീസ് പിടിയിലായി. മഹാരാഷ്ട്രയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) ഷഹറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ എടുത്തത്. കേരള പൊലീസിന് കൈമാറിയെന്ന് മഹാരാഷ്ട്ര എ.ടി.എസ് അറിയിച്ചു. പ്രതി പിടിയിലായെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പിടിയിലായത്.കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. അതേസമയം, കേരള പൊലീസ് സംഘം അവിടെ […]

മുംബൈ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെന്ന് കരുതുന്ന ഷഹറൂഖ് സെയ്ഫി പൊലീസ് പിടിയിലായി. മഹാരാഷ്ട്രയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) ഷഹറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ എടുത്തത്. കേരള പൊലീസിന് കൈമാറിയെന്ന് മഹാരാഷ്ട്ര എ.ടി.എസ് അറിയിച്ചു. പ്രതി പിടിയിലായെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പിടിയിലായത്.
കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. അതേസമയം, കേരള പൊലീസ് സംഘം അവിടെ എത്തി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഒരു ആസ്പത്രിയില്‍നിന്നാണ് പ്രതി പിടിയിലായതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഷഹറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് പ്രതിയെ കുറിച്ച് എ.ടി.എസിന് വിവരം നല്‍കിയത്. ഇയാളുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിനു ചികിത്സ തേടിയാണ് ആസ്പത്രിയിലെത്തിയതെന്നാണ് വിവരം. നിലവില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലുള്ള സെയ്ഫിയെ താമസിയാതെ കേരളത്തിലെത്തിക്കും.
പ്രതിയെന്ന നിഗമനത്തില്‍ ഷഹറൂഖ് സെയ്ഫിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടിരുന്നു. ഇത് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും റെയില്‍വേ പൊലീസിലേക്കും വിവിധ സംസ്ഥാന പൊലീസ് സേനകള്‍ക്കും അയച്ചിരുന്നു.