രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയാവാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചു
കാസര്‍കോട്: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാരുകള്‍ നിരന്തരം കണ്ണടക്കുന്ന സാഹചര്യത്തില്‍ ശക്തമായ വോട്ട് ബാങ്കിന്റെ പിന്‍ബലമുള്ള വ്യാപാരി സമൂഹം രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയാവാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ച് തുടങ്ങി. വരുന്ന ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പോടുകൂടി ഇത്തരത്തില്‍ രംഗത്ത് വരാനാണ് നീക്കമെന്നറിയുന്നു. നേരത്തെ മേഖല കമ്മിറ്റികളാണ് വ്യാപാരി വ്യവസായി ഏകോപന സമിതിക്കുണ്ടായിരുന്നത്. മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 4 മണ്ഡലങ്ങളില്‍ കമ്മിറ്റികള്‍ നിലവില്‍ വന്ന് […]

![രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയാവാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചു രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയാവാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചു](https://utharadesam.com/wp-content/uploads/2024/08/sherif.jpg)
കാസര്‍കോട്: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാരുകള്‍ നിരന്തരം കണ്ണടക്കുന്ന സാഹചര്യത്തില്‍ ശക്തമായ വോട്ട് ബാങ്കിന്റെ പിന്‍ബലമുള്ള വ്യാപാരി സമൂഹം രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയാവാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ച് തുടങ്ങി. വരുന്ന ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പോടുകൂടി ഇത്തരത്തില്‍ രംഗത്ത് വരാനാണ് നീക്കമെന്നറിയുന്നു. നേരത്തെ മേഖല കമ്മിറ്റികളാണ് വ്യാപാരി വ്യവസായി ഏകോപന സമിതിക്കുണ്ടായിരുന്നത്. മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 4 മണ്ഡലങ്ങളില്‍ കമ്മിറ്റികള്‍ നിലവില്‍ വന്ന് കഴിഞ്ഞു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് ഇനി രൂപീകരിക്കാനുള്ളത്. ഇന്നലെ കാസര്‍കോട് വ്യാപാരഭവനില്‍ നടന്ന കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരണയോഗം ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എ.എ അസീസ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ടായി എ.എ അസീസിനെയും ജനറല്‍ സെക്രട്ടറിയായി കെ. ദിനേശിനെയും ട്രഷററായി ബി.എ ഷെരീഫിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ടി.എ അന്‍വര്‍ സാദാത്ത്, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി റൗഫ് പള്ളിക്കാല്‍, ബി.എം അബ്ദുല്‍ കബീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടായി സി. ഹംസ പാലക്കി, ജനറല്‍ സെക്രട്ടറിയായി സി.കെ ആസിഫ്, ട്രഷററായി വി.കെ ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ടുമാരായി കെ.പി വിജയന്‍, തോമസ് ചെറിയാന്‍, കെ. അഷ്‌റഫ്, സെക്രട്ടറിമാരായി പി. മഹേഷ്, പി. മുഹമ്മദ് ഹാഷിഫ്, പി.എന്‍ സുനില്‍ കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഉദുമ മണ്ഡലം പ്രസിഡണ്ടായി എ.വി ഹരിഹരസുധന്‍, ജനറല്‍ സെക്രട്ടറിയായി കുഞ്ഞിരാമന്‍ ആകാശ്, ട്രഷററായി കെ.വി ദാമോധരന്‍, വൈസ് പ്രസിഡണ്ടായി കെ.വി ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ സലീം, അബ്ദുല്‍ സത്താര്‍ എന്നിവരെ തിരഞ്ഞെടുത്തു.
വയനാട്ട് വ്യാപാരികള്‍ക്ക് സഹായം; മുസ്ലിംലീഗിന് പ്രശംസ
കാസര്‍കോട്: വയനാട് ചൂരല്‍മലയിലെ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ട 40 വ്യാപാരികള്‍ക്ക് ആദ്യഘട്ട ധനസഹായമായി 50,000 വീതം പ്രഖ്യാപിച്ച മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ പ്രശംസ. ഇന്നലെ ചേര്‍ന്ന കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹ്മദ് ഷെരീഫാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുസ്ലിംലീഗിന്റെ കാരുണ്യ പ്രവര്‍ത്തനത്തെ പ്രശംസിച്ചത്.