കേരള ടൂറിസം പ്രചരണം: കാസര്‍കോട്ടെ ഷിംഷാദും കുടുംബവും ഗോവയിലെത്തി

ഗോവ: കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും കേരളത്തിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രചരണത്തിനുമായി ഇന്ത്യന്‍ പര്യടനത്തിന് പുറപ്പെട്ട കാസര്‍കോട് ഗാളിമുഗത്തെ മുഹമ്മദ് ഷിംഷാദും കുടുംബവും രണ്ടാം ദിവസം ഗോവയിലെത്തി. ഈ മാസം 20ന് ഞായറാഴ്ച രാവിലെ കാസര്‍കോട് നിന്നാണ് സ്വന്തം വാഹനത്തില്‍ പര്യടനം ആരംഭിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്താണ് പര്യടനത്തിന് തുടക്കം കുറിച്ചത്. ചടങ്ങില്‍ ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചിരുന്നു. പര്യടനത്തിന്റെ രണ്ടാം ദിവസം ഗോവയിലെത്തിയ ഷംഷാദും കുടുംബാംഗങ്ങളും ഗോവ അക്വാഡ ഫോര്‍ട്ടില്‍ വിദേശികളും […]

ഗോവ: കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും കേരളത്തിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രചരണത്തിനുമായി ഇന്ത്യന്‍ പര്യടനത്തിന് പുറപ്പെട്ട കാസര്‍കോട് ഗാളിമുഗത്തെ മുഹമ്മദ് ഷിംഷാദും കുടുംബവും രണ്ടാം ദിവസം ഗോവയിലെത്തി. ഈ മാസം 20ന് ഞായറാഴ്ച രാവിലെ കാസര്‍കോട് നിന്നാണ് സ്വന്തം വാഹനത്തില്‍ പര്യടനം ആരംഭിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്താണ് പര്യടനത്തിന് തുടക്കം കുറിച്ചത്. ചടങ്ങില്‍ ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചിരുന്നു. പര്യടനത്തിന്റെ രണ്ടാം ദിവസം ഗോവയിലെത്തിയ ഷംഷാദും കുടുംബാംഗങ്ങളും ഗോവ അക്വാഡ ഫോര്‍ട്ടില്‍ വിദേശികളും സ്വദേശികളുമായ നിരവധി ആളുകളുമായി കേരള ടൂറിസത്തെക്കുറിച്ച് പരിചയപ്പെടുത്തി. ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളത്തെപ്പറ്റിയും ടൂറിസത്തെപ്പറ്റിയും കേട്ടറിഞ്ഞവര്‍ അടുത്തവര്‍ഷം കേരളത്തില്‍ എത്താമെന്ന് ഉറപ്പു നല്‍കിയതായും ഷിംഷാദ് പറഞ്ഞു.
ഷിംഷാദിനൊപ്പം ഭാര്യ മൊഗ്രാലിലെ ഫാത്തിമത്ത് അഷ്ഫാന, മകന്‍ മുഹമ്മദ് ഷൈന്‍, ഷിംഷാദിന്റെ സഹോദരി ഖദീജത്ത് ശാസ എന്നിവരടങ്ങിയ നാലംഗ കുടുംബമാണ് ഭാരത പര്യടനം നടത്തുന്നത്.

Related Articles
Next Story
Share it