കേരളം ഇന്ന് ഡല്‍ഹിക്കെതിരെ; അസ്ഹറുദ്ദീന്‍ ഇന്നും തിളങ്ങുമെന്ന പ്രതീക്ഷയില്‍ നാട്

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളം ഇന്ന് ഡല്‍ഹിക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ മുഴുവന്‍ കണ്ണുകളും കാസര്‍കോട് തളങ്കരക്കാരന്‍ മുഹമ്മദ് അസ്ഹറുദ്ദീനിലേക്ക്. ബുധനാഴ്ച വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ അസ്ഹറുദ്ദീന്‍ നേടിയ അതിവേഗ സെഞ്ച്വറിയുടെ തിളക്കില്‍ കേരളം നേടിയ വിജയത്തിന്റെ ആരവം ഇനിയും അടങ്ങിയിട്ടില്ല. ശക്തരായ ഡല്‍ഹിക്കെതിരെയുള്ള ഇന്നത്തെ മാച്ച് നിര്‍ണായകമാണ്. ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍, ഇശാന്ത് ശര്‍മ്മ, നിധീഷ് റാണ തുടങ്ങിയ വമ്പന്‍മാര്‍ അണി നിരക്കുന്ന ഡല്‍ഹിക്കെതിരെ വിജയം അനായാസമല്ല. രണ്ട് വീതം മാച്ചുകളില്‍ ഇതിനകം കേരളവും […]

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളം ഇന്ന് ഡല്‍ഹിക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ മുഴുവന്‍ കണ്ണുകളും കാസര്‍കോട് തളങ്കരക്കാരന്‍ മുഹമ്മദ് അസ്ഹറുദ്ദീനിലേക്ക്. ബുധനാഴ്ച വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ അസ്ഹറുദ്ദീന്‍ നേടിയ അതിവേഗ സെഞ്ച്വറിയുടെ തിളക്കില്‍ കേരളം നേടിയ വിജയത്തിന്റെ ആരവം ഇനിയും അടങ്ങിയിട്ടില്ല. ശക്തരായ ഡല്‍ഹിക്കെതിരെയുള്ള ഇന്നത്തെ മാച്ച് നിര്‍ണായകമാണ്. ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍, ഇശാന്ത് ശര്‍മ്മ, നിധീഷ് റാണ തുടങ്ങിയ വമ്പന്‍മാര്‍ അണി നിരക്കുന്ന ഡല്‍ഹിക്കെതിരെ വിജയം അനായാസമല്ല. രണ്ട് വീതം മാച്ചുകളില്‍ ഇതിനകം കേരളവും ഡല്‍ഹിയും വിജയിച്ചിട്ടുണ്ടെങ്കിലും റണ്‍ റേറ്റില്‍ അല്‍പ്പം മുന്നില്‍ ഡല്‍ഹിയാണ്. ഇന്ന് വിജയിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യത ഏറെയാണ്. ആന്ധ്ര, ഹരിയാന തുടങ്ങിയ ടീമുകളോടാണ് അടുത്ത മത്സരം. നിലവിലെ ഫോം നിലനിര്‍ത്താനായാല്‍ കേരളത്തിന് ഇവരെ അനായാസം കീഴ്‌പ്പെടുത്താന്‍ കഴിയും.
കേരളത്തിലേക്ക് കിരീടം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മാത്രമേ താന്‍ പൂര്‍ണ്ണ സംതൃപ്തനാവുകയുള്ളൂവെന്നും ബുധനാഴ്ച നടത്തിയ പ്രകടനം തന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്ന ഒരു ദിവസമായിരുന്നുവെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. പരിശീലനവും മറ്റുമായതിനാല്‍ ഏറെ നേരവും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നിരിക്കുകയാണ്. ഡല്‍ഹിയുമായുള്ള മത്സരം കഴിയാതെ പുറം ലോകവുമായി അധികം ബന്ധം വേണ്ടെന്നും ഫോണുകള്‍ ഉപയോഗിക്കരുതെന്നുമാണ് ടീം കോച്ചിന്റെ നിര്‍ദ്ദേശം. മുംബൈക്കെതിരെ വിജയിച്ച രാത്രി സുഹൃത്ത് സല്‍മാന്‍ നിസാറിന്റെ ഫോണില്‍ നിന്നാണ് അസ്ഹറുദ്ദീന്‍ വീട്ടുകാരെ ബന്ധപ്പെട്ട് സന്തോഷം പങ്കുവെച്ചത്.
ഇന്നത്തെ മത്സരത്തിലും അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാനായി കാത്തിരിക്കുകയാണ് കായികപ്രേമികള്‍. അസ്ഹറുദ്ദീന്റെ സുഹൃത്തുക്കളും വീട്ടുകാരുമൊക്കെ ഇന്നത്തെ മത്സരം കാണാനുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്. അജു ഇന്നും മികച്ച ഫോം നിലനിര്‍ത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് മൂത്ത സഹോദരനും മുന്‍ ജില്ലാ ക്രിക്കറ്റ് താരവുമായ ഖമറുദ്ദീന്‍ പറഞ്ഞു.

Related Articles
Next Story
Share it