കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

ന്യൂഡെല്‍ഹി: കോവിഡില്‍ പലയുന്ന കേരളത്തിന് 1,84,070 ഡോസ് വാക്‌സീന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സീന്‍ ഡോസിന്റെ എണ്ണം 78,97,790 ആയി. വാക്‌സീന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17.49 കോടി വാക്‌സീന്‍ വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഈ വാക്‌സിനുകള്‍ വിതരണം ചെയ്യും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കാന്‍ 84 ലക്ഷം ഡോസ് വാക്‌സീനുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന് പുറമെ […]

ന്യൂഡെല്‍ഹി: കോവിഡില്‍ പലയുന്ന കേരളത്തിന് 1,84,070 ഡോസ് വാക്‌സീന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സീന്‍ ഡോസിന്റെ എണ്ണം 78,97,790 ആയി. വാക്‌സീന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17.49 കോടി വാക്‌സീന്‍ വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മൂന്ന് ദിവസത്തിനകം ഈ വാക്‌സിനുകള്‍ വിതരണം ചെയ്യും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കാന്‍ 84 ലക്ഷം ഡോസ് വാക്‌സീനുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന് പുറമെ 53 ലക്ഷം ഡോസ് വാക്‌സീന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ ഒരു കോടി വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് നേരത്തെ വാക്‌സിന്‍ വിതരണം സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരുന്നു. അതിനിടെ സംസ്ഥാനത്ത് സ്വകാര്യ മേഖലയിലും വാക്‌സിന്‍ ലഭ്യമായിത്തുടങ്ങി.

Related Articles
Next Story
Share it