സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി; 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രം അനുവദിച്ചാലേ നല്‍കാനാകൂ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിയും. ആവശ്യത്തിനുള്ള വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതാണ് സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തെ ബാധിക്കുന്നത്. 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രം അനുവദിച്ചാലേ നല്‍കാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച മുതല്‍ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ആവശ്യത്തിനനുസരിച്ചുള്ള വാക്‌സിന്‍ സംസ്ഥാനത്ത് എത്തുന്നില്ല. വാക്സിന്‍ വിലയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കമ്പനികള്‍ സന്നദ്ധത അറിയിക്കാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കോവിന്‍ ആപ് വഴിയുള്ള രജിസ്ട്രേഷനിലും പ്രശ്‌നങ്ങളുണ്ട്. രാജ്യവ്യാപകമായി രജിസ്‌ട്രേഷന്‍ […]

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിയും. ആവശ്യത്തിനുള്ള വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതാണ് സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തെ ബാധിക്കുന്നത്. 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രം അനുവദിച്ചാലേ നല്‍കാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച മുതല്‍ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ആവശ്യത്തിനനുസരിച്ചുള്ള വാക്‌സിന്‍ സംസ്ഥാനത്ത് എത്തുന്നില്ല. വാക്സിന്‍ വിലയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കമ്പനികള്‍ സന്നദ്ധത അറിയിക്കാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കോവിന്‍ ആപ് വഴിയുള്ള രജിസ്ട്രേഷനിലും പ്രശ്‌നങ്ങളുണ്ട്. രാജ്യവ്യാപകമായി രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തിന് വാക്‌സിന്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. 18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ രണ്ട് ഡോസ് വാക്സിനും സൗജന്യമാക്കി ഉത്തരവിറക്കിയെങ്കിലും പുതുക്കിയ കേന്ദ്രനയ പ്രകാരം സംസ്ഥാനത്തിന് വാക്സിന്‍ വില കൊടുത്ത് വാങ്ങണം. സ്വകാര്യ ആശുപത്രികളും നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിന്‍ വിതരണം കേന്ദ്രം അനുവദിക്കുന്ന മുറക്ക് നല്‍കാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാക്‌സിന്‍ കാര്യത്തില്‍ ഒരു തീരുമാനവുമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ല. കേന്ദ്ര സര്‍ക്കാറാണ് സംസ്ഥാനത്തിന് വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്രം ആവശ്യത്തിന് വാക്‌സിന്‍ നല്‍കിയാലേ സംസ്ഥാനത്തിന് അത് എല്ലാവര്‍ക്കും നല്‍കാനാകൂ. കേന്ദ്രം ഇപ്പോള്‍ ചെയ്യുന്നത് അവരുടെ ആവശ്യം കഴിഞ്ഞ് ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്നതാണ്. അത് വില കൊടുത്ത് വാങ്ങണമെന്നാണ് കേന്ദ്രം പറയുന്നത്. ആ വിഹിതവും വെട്ടിക്കുറക്കുന്ന അവസ്ഥയാണുള്ളത്. ആര്‍.ടി.പി.സി.ആറിന്റെ നിരക്ക് കുറച്ചിട്ടും പലയിടത്തും പഴയനിരക്ക് ഈടാക്കിയെന്ന പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it