മുല്ലപ്പെരിയാറിലെ ജലം രാത്രി തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്നു; തമിഴ്‌നാടിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രികാലങ്ങളില്‍ തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനൊരുങ്ങുന്നത്. മുല്ലപ്പെരിയാറില്‍ അണക്കെട്ടില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്ന് […]

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രികാലങ്ങളില്‍ തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനൊരുങ്ങുന്നത്.

മുല്ലപ്പെരിയാറില്‍ അണക്കെട്ടില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്ന് വിടുകയാണ്.

മുന്നറിയിപ്പ് പോലും ഇല്ലാതെ ഷട്ടറുകള്‍ തുറന്ന് വിടുന്നത് ജാഗ്രതാ മുന്നൊരുക്കങ്ങള്‍ പോലും ദുസഹമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ ഏറ്റവും കൂടിയ അളവില്‍ വെള്ളമായിരുന്നു തമിഴ്നാട് അണക്കെട്ടില്‍ നിന്നും തുറന്നുവിട്ടത്. പലപ്പോഴും നദീതീരങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറുകയാണ്.

Related Articles
Next Story
Share it