സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; ആദ്യമെത്തുക ജെയിംസ് ബോണ്ട് ചിത്രം; ദുല്‍ഖറിന്റെ കുറുപ്പും തീയറ്റര്‍ റിലീസിന്
കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ കാലം അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം മലയാള സിനിമകളുടെ റിലീസ് വൈകും. ഇതരഭാഷ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യും. ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ' ആകും ആദ്യ റീലീസിനെത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. കാവല്‍, അജഗജാന്തരം, […]

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ കാലം അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം മലയാള സിനിമകളുടെ റിലീസ് വൈകും. ഇതരഭാഷ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യും. ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ' ആകും ആദ്യ റീലീസിനെത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. കാവല്‍, അജഗജാന്തരം, കുറുപ്പ്, ഭീമന്റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി ഭാഷകളില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും. 2020 ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന റിലീസ് തീയതി പിന്നീട് മൂന്ന് തവണ മാറ്റിവെക്കുകയായിരുന്നു.
സെക്കന്റ് ഷോയും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എക്‌സിബിറ്റേഴ്‌സ് മുന്നോട്ടു വച്ച ആവശ്യങ്ങളും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ മുന്നോട്ടുവച്ചിരുന്നു. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നത്. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കും. സിനിമ കാണാന്‍ എത്തുന്നവരും തിയേറ്റര്‍ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തണം.