ഇടുക്കിക്ക് താങ്ങാനാവില്ല; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം
ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് കേരളം ആവശ്യം മുന്നോട്ടുവച്ചത്. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഇന്ന് തള്ളി. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന 2018ലെ സുപ്രീംകോടതി നിര്‍ദേശം കേരളം ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ ഉണ്ടായാല്‍ വെള്ളം ഒഴുകിയെത്തുക ഇടുക്കി ഡാമിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇടുക്കിക്ക് അത് ഉള്‍ക്കൊള്ളാനാവില്ല. പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം. കേരളം ആവശ്യപ്പെട്ടു. തുലാവര്‍ഷം ആരംഭിക്കുമ്പോള്‍ […]

ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് കേരളം ആവശ്യം മുന്നോട്ടുവച്ചത്. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഇന്ന് തള്ളി. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന 2018ലെ സുപ്രീംകോടതി നിര്‍ദേശം കേരളം ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ ഉണ്ടായാല്‍ വെള്ളം ഒഴുകിയെത്തുക ഇടുക്കി ഡാമിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇടുക്കിക്ക് അത് ഉള്‍ക്കൊള്ളാനാവില്ല. പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം. കേരളം ആവശ്യപ്പെട്ടു. തുലാവര്‍ഷം ആരംഭിക്കുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയരും. അങ്ങനെ വരുമ്പോള്‍ അധികജലം ഇടുക്കി ഡാമിലേക്കാകും ഒഴുക്കിവിടേണ്ടി വരിക. നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാമിന് ഇത് ഉള്‍ക്കൊള്ളാനുള്ള സാഹചര്യമില്ലെന്നും കേരളം അറിയിച്ചു.
കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐ.എ.എസ്, തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കേന്ദ്ര ജല കമ്മീഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.