എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.47 ശതമാനം വിജയം; 1,21,318 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.47 ശതമാനം വിജയം. 4,21,887 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 4,19,651 പേരും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ട്. 1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.47 ശതമാനം വിജയം. 4,21,887 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 4,19,651 പേരും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ട്. 1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപെയേഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപെയേഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് ചൊവ്വാഴ്ച അംഗീകാരം നല്‍കിയിരുന്നു.

Related Articles
Next Story
Share it