കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജനറല്‍ ബോഡി ചേര്‍ന്നു
കാസര്‍കോട്: കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ യൂണിറ്റിന്റെ 39-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിദ്യാനഗറില്‍ നടന്നു. വ്യവസായ ഭവന് മുന്നില്‍ പതാക ഉയര്‍ത്തി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എസ്. രാജാറാമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പി.ജെ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് സുനില്‍നാഥ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെ.വി. സുഗതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ അഷ്‌റഫ് മധൂര്‍ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ […]

കാസര്‍കോട്: കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ യൂണിറ്റിന്റെ 39-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിദ്യാനഗറില്‍ നടന്നു. വ്യവസായ ഭവന് മുന്നില്‍ പതാക ഉയര്‍ത്തി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എസ്. രാജാറാമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പി.ജെ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് സുനില്‍നാഥ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെ.വി. സുഗതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ അഷ്‌റഫ് മധൂര്‍ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍ കെ. മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി. അസ്സിസ്റ്റന്റ് മാനേജര്‍ വിനീത് വി. വ്യവസായികള്‍ക്കുള്ള വിവിധ പദ്ധതികളെ കുറിച്ച് ക്ലാസ്സെടുത്തു. തുടര്‍ന്ന് കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ചര്‍ച്ചയില്‍ ജോയിന്റ് കണ്‍വീനര്‍ കെ.ടി. സുഭാഷ് നാരായണന്‍ സംസാരിച്ചു. ഉന്നതവിജയം നേടിയ വ്യവസായികളുടെ മക്കള്‍ക്ക് മൊമെന്റോയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ജി.എസ്.ടി. ഫയലിംഗ് കൃത്യതയോടെ ചെയ്തതിന് പ്രശംസാപത്രം നേടിയ ഗുരുപ്രസാദ് എന്റര്‍പ്രൈസസ് ഉടമ ഗജാനനാ കാമത്തിന് ഉപഹാരം നല്‍കി അനുമോദിച്ചു. മുന്‍ പ്രസിഡണ്ടുമാരായ കെ. ജനാര്‍ദ്ദനന്‍, കെ. രവീന്ദ്രന്‍, കെ. അഹമ്മദ് അലി, പി.വി. രവീന്ദ്രന്‍, ബിന്ദു സി, ലാല്‍ക്കോ ഇന്റസ്ട്രീസ് ഉടമ ലാലു ജോസഫ്, ഗജാനനാ ഇന്റസ്ട്രീസ് ഉടമ ഗജാനന കാമത്ത് എന്നിവരും സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. മുജീബ് നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി മുഹമ്മദ് അലി റെഡ്‌വുഡ് അനുശോചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.