സി.എഫ്.എല്‍.ടി.സികളിലേക്ക് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ 50 കട്ടിലുകള്‍ നല്‍കി

കാസര്‍കോട്: ജില്ലയിലെ സി.എഫ്.എല്‍.ടി.സികളിലേക്കായി കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ കമ്മിറ്റി 50 കട്ടിലുകള്‍ സംഭാവന നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കെ.എസ്.എസ്.ഐ.എ സഹായവുമായി മുന്നോട്ട് വന്നത്. സമാഹരിച്ച തുകയുടെ ചെക്ക് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ജില്ലാ പ്രസിഡണ്ട് പി.വി രവീന്ദ്രന്റെ നേതൃത്വത്തില്‍ കൈമാറി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍, ജില്ലാ ട്രഷറര്‍ മുഹമ്മദലി റെഡ്‌വുഡ്, മുന്‍ ജില്ലാ […]

കാസര്‍കോട്: ജില്ലയിലെ സി.എഫ്.എല്‍.ടി.സികളിലേക്കായി കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ കമ്മിറ്റി 50 കട്ടിലുകള്‍ സംഭാവന നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കെ.എസ്.എസ്.ഐ.എ സഹായവുമായി മുന്നോട്ട് വന്നത്. സമാഹരിച്ച തുകയുടെ ചെക്ക് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ജില്ലാ പ്രസിഡണ്ട് പി.വി രവീന്ദ്രന്റെ നേതൃത്വത്തില്‍ കൈമാറി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍, ജില്ലാ ട്രഷറര്‍ മുഹമ്മദലി റെഡ്‌വുഡ്, മുന്‍ ജില്ലാ പ്രസിഡണ്ട് സി.ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles
Next Story
Share it