കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: എസ്. രാജാറാമ പ്രസി., കെ.വി. സുഗതന്‍ സെക്ര., എന്‍.എ. സുലൈമാന്‍ ട്രഷ.

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 38-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ വ്യവസായ ഭവന്‍ ജില്ലാ ഓഫീസില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി.വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി സുഗതന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മുഹമ്മദ് അലി റെഡ്വുഡ് വരവ് ചെലവ് കണക്കും ജില്ലാ […]

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 38-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ വ്യവസായ ഭവന്‍ ജില്ലാ ഓഫീസില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി.വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി സുഗതന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മുഹമ്മദ് അലി റെഡ്വുഡ് വരവ് ചെലവ് കണക്കും ജില്ലാ വൈസ് പ്രസിഡണ്ട് എ. പ്രസന്നകുമാര്‍ അനുശോചന സന്ദേശങ്ങളും അവതരിപ്പിച്ചു. കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് മുന്‍ ചെയര്‍മാന്‍ കെ.ജെ ഇമ്മാനുവല്‍ കെ.എസ്.എസ്.എഫ് പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റ് അവാര്‍ഡ് ജേതാക്കള്‍ക്കും മികച്ച വ്യവസായികള്‍ക്കും ഉപഹാരങ്ങളും കാഷ് അവാര്‍ഡും വിതരണം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി കെ.എ മുജീബ് നന്ദി പറഞ്ഞു.
2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു. എസ്. രാജാറാമ (പ്രസി.), കെ.എ മുജീബ് (വൈ. പ്രസി.), കെ.വി സുഗതന്‍ (സെക്ര.), മുഹമ്മദ് അലി റെഡ്വുഡ് (ജോ. സെക്ര.), എന്‍.എ സുലൈമാന്‍ (ട്രഷ.).
14 ജില്ലാ കമ്മിറ്റി അംഗങ്ങളേയും 12 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it